സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്യാനൊരുങ്ങുന്നു

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്യും. ചാനല്‍ വിവാദത്തില്‍ മന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കിയ മംഗളം ചാനലില്‍ റെയ്ഡ് നടത്താനാണ് പോലീസ് ലക്ഷ്യമിടുന്നത്.
രണ്ട് മന്ത്രിമാര്‍ക്കും രണ്ട് എംഎല്‍എമാരും അഞ്ച് ഐ എ എസുകാര്‍ക്കുമെതിരെയുള്ള ഹണി ട്രാപ്പ് രേഖകള്‍ കൈവശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡിന് ഒരുങ്ങുന്നത്. ചാനല്‍ മേധാവികള്‍ക്കെതിരെ കേസെടുത്തത് കൈയിലുള്ള ടേപ്പുകള്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടിയാണ്.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കുടുക്കാനുള്ള ടേപ്പുകള്‍ മംഗളത്തിന്റെ കൈവശം ഉണ്ടെന്നാണ് വിവരം. ലാവ്‌ലിന്‍ കേസിലെ വിവരങ്ങളാണ് പിണറായിയില്‍ നിന്നും ചോര്‍ത്തിയത്. എന്നാല്‍ മന്ത്രിമാരില്‍ നിന്നും ചോര്‍ത്തിയത് ശശീന്ദ്രന്‍ മോഡല്‍ സംഭാഷണങ്ങളാണ്. മറ്റൊരു പ്രമുഖ മന്ത്രി തന്റെ ടേപ്പ് സംപ്രേക്ഷണം ചെയ്യാതിരിക്കാന്‍ ചാനല്‍ മേധാവി ആവശ്യപ്പെട്ടതെല്ലാം നല്‍കിയെന്നു വിവരമുണ്ട്.
മാധ്യമ സ്ഥാപനം റെയ്ഡ് ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തകളെ കുറിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചനകള്‍ നടത്തിയെങ്കിലും അതൊന്നും സാരമില്ലെന്ന മട്ടാണ് അദ്ദേഹത്തിനുള്ളത്. കാരണം മറ്റ് മാധ്യമങ്ങള്‍ മംഗളത്തിന് പൂര്‍ണമായും എതിരാണ്.
മംഗളത്തിന്റെ കൈവശമുള്ള ടാപ്പുകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. മംഗളത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ വിശദാംശങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് കഴിഞ്ഞു. അന്വേഷണം വേണ്ടിവന്നാല്‍ അവരിലേക്കും നീങ്ങും.
ഏതായാലും മംഗളം പ്രതിസന്ധിയിലായിരിക്കുകയാണ്.ലേഖകര്‍ കൂട്ടത്തോടെ രാജി വയ്ക്കുന്നു. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ട്. ചാനലിലുണ്ടായ പ്രതിസന്ധി മംഗളം പത്രത്തെയും ബാധിച്ചിട്ടുണ്ട്.
സി പി എം മന്ത്രിമാരെ കുരുക്കിയ മംഗളം ലേഖകനെ സി പി എമ്മുകാര്‍ സഹായിച്ചിട്ടുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനു പുറമേ പ്രഖ്യാപിച്ച പോലീസ് അന്വേഷണത്തില്‍ പാര്‍ട്ടിക്ക് വിശ്വസ്തരായവരെ നിയോഗിച്ചിട്ടുണ്ട്.ഇവര്‍ ലേഖകര്‍ക്ക് ബന്ധമുള്ളവരെ കുറിച്ച് രഹസ്യമായി അന്വേഷിക്കും.കാരണം ട്രാപ്പില്‍ വീണ ഒരു സി പി എം മന്ത്രിക്ക് തലസ്ഥാനത്ത് ഏറെ ശത്രുക്കളുണ്ട്.
https://www.facebook.com/Malayalivartha
























