ഓടിക്കൊണ്ടിരുന്ന ലോഫ്‌ലോറിന് തീപിടിച്ചു; ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ലോഫ്‌ലോര്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 9.30 ഓടെ തൊടുപുഴ കട്ടപ്പന റോഡില്‍ കുരുതിക്കളം വളവില്‍ വച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടന്‍ തന്നെ െ്രെഡവര്‍ വണ്ടി നിര്‍ത്തുകയും യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കുകയുമായിരുന്നു.
ബസിന്റെ മുകള്‍ഭാഗം മുഴുവന്‍ കത്തിയമര്‍ന്നു. ഡീസല്‍ ടാങ്കിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha
























