ഋഷിരാജ് സിംഗിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

സിങ്കം സജീവ പരിഗണനയില്‍. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ജേക്കബ് തോമസിന് പകരക്കാരനായി ഋഷിരാജ് സിംഗ് എത്തിയേക്കും. ഋഷിരാജിനെ കൊണ്ടുവരാനുള്ള സജീവ ചര്‍ച്ചകളാണ് മുന്നോട്ടുപോകുന്നത്. ജേക്കബ് തോമസിനെ മാറ്റുമ്പോള്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്നതിനാലാണ് ഏറെ ജനപ്രീതിയുള്ള സിങ്കത്തെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വിവാദങ്ങളില്‍ നിന്നും തലയൂരാമെന്നും പ്രതിച്ഛായ വീണ്ടെടുക്കാമെന്നും ഇതിലൂടെ സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ സിംഗിന്റെ കടുംപിടുത്ത സ്വഭാവം എല്ലാവര്‍ക്കും തലവേദനയാകുമെന്ന പേടിയും സര്‍ക്കാരിനുണ്ട.് എന്നാല്‍ സിംഗിന്റെ സ്ഥാനത്തോട് സിപിഎമ്മിന് അനുഭാവമുണ്ടെന്നും സൂചനയുണ്ട്. ഏതായാലും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.
ജനം ദൈനംദിനം ഇടപെടുന്ന സര്‍ക്കാര്‍ ഓഫിസുകളെ അഴിമതി മുക്തമാക്കാന്‍ പരിശോധനയും മറ്റും നടത്തി ജനകീയ അഭിപ്രായം ഉണ്ടാക്കുന്നതിനു പകരം, വലിയ വിവാദങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ പെടുകയാണെന്നു സി.പി.എം സംസ്ഥാന കമ്മിറ്റിയിലും വിമര്‍ശനമുയര്‍ന്നിരുന്നു.
ജേക്കബ് തോമസ് സര്‍ക്കാരിന്റെ തുടക്ക സമയത്തു പ്രവര്‍ത്തിച്ചതുപോലെയല്ല പിന്നീടു പെരുമാറിയതെന്നതാണു സി.പി.എം വിലയിരുത്തുന്നത്. കെ.എം. ഏബ്രഹാമിനെപ്പോലെ സത്യസന്ധരായ ഐഎഎസ് ഓഫിസര്‍മാര്‍ക്കെതിരെ നീങ്ങിയതുമുതല്‍ ജേക്കബ് തോമസിനെതിരെ വിരുദ്ധാഭിപ്രായം സിപിഎമ്മിലും ഉയര്‍ന്നിരുന്നു. വെറുതെ ഇടപെട്ടു ചില പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന വിമര്‍ശനവും ഉണ്ടായി. എന്നാല്‍ മിതസ്വഭാവക്കാരനായ ഡിജിപി ഹേമചന്ദ്രനെ നിയോഗിക്കാമെന്ന അഭിപ്രായവും പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha























