എന്റെ മകനെയോര്‍ത്ത് എനിക്ക് ഭയമാണ്... സബ് കളക്ടര്‍ വി.ആര്‍ ശ്രീറാം വെങ്കിട്ടരാമന്റെ പിതാവ് വേദനയോടെ

ഞാനൊരു ഡോക്ടറായാല്‍ രോഗികള്‍ ഇങ്ങോട്ട് വന്നാല്‍ മാത്രമെ എനിയ്ക്ക് അവര്‍ക്കായി സേവനം ചെയ്യാന്‍ കഴിയൂ, മറിച്ച് ഞാനൊരു സിവില്‍ സര്‍വീസുകാരന്‍ ആവുകയാണെങ്കില്‍ ആളുകള്‍ക്ക് വേണ്ടി അങ്ങോട്ടേക്ക് ചെന്ന് സേവനം നടത്താന്‍ കഴിയും... മൂന്നാറില്‍ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ വി.ആര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാക്കുകളാണിവ. അഴിമതിയ്‌ക്കെതിരെയും ക്വാറി മാഫിയകള്‍ക്കെതിരെയും ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് കൈയ്യടി നേടിയ ഉദ്യോഗസ്ഥനാണദ്ദേഹം. 
എറണാകുളം പനമ്പിള്ളി നഗറില്‍ രാമ അയ്യര്‍ കോളനിയ്ക്ക് സമീപത്തെ കൃഷ്ണാലയത്തില്‍ താമസിക്കുന്ന ഡോ. വി.ആര്‍ വെങ്കിട്ടരാമന്റേയും രാജം രാമമൂര്‍ത്തിയുടേയും മൂത്ത മകനാണ് ശ്രീറാം. ശ്രീറാമിനെക്കുറിച്ച് പിതാവിന് ആധിയാണ്. 
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മകന് നേരെ ഉയരുന്ന ഭീഷണികളില്‍ അച്ഛനെന്ന രീതിയില്‍ എനിയ്ക്ക് ഭയമുണ്ട്. അഞ്ച് മാസമായി ശ്രീറാം ദേവികുളം സബ് കളക്ടറായി ചുമതലയേറ്റെടുത്തിട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഇവിടെ ചില പ്രശ്‌നങ്ങളൊക്കെ ആരംഭിച്ചത്. നിങ്ങളുടെ മകന്റെ കയ്യൊടിക്കും കാലൊടിക്കും എന്നൊക്കെ പറയുന്നത് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്. ഒന്നിനും പോവേണ്ടെന്ന് ഞാന്‍ മകനെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് അവന്റെ നിലപാട്. സാമൂഹിക മാദ്ധ്യമങ്ങളിലെല്ലാം ശ്രീറാം ചെയ്യുന്ന കാര്യങ്ങളെ പിന്തുണയ്ക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. അവന്റെ സുഹൃത്തുകളും അവന് മാനസികമായി നല്ല പിന്തുണയും ആത്മവിശ്വാസവും നല്‍കുന്നുണ്ട്. രാഷ്ട്രീയമായോ സാമ്പത്തികമായോ പ്രതിയോഗികളെ നേരിടാന്‍ ഞങ്ങള്‍ക്ക് ഒട്ടും ശേഷിയില്ല. 
ഒരു സാധാരണ കുടുംബം മാത്രമാണ് ഞങ്ങളുടേത്. 36 വര്‍ഷത്തോളം ഞാന്‍ സെന്റ് ആല്‍ബേര്‍ട്ട്‌സ് കോളേജില്‍ പ്രൊഫസര്‍ ആയി ജോലി ചെയ്തു. റിട്ടയര്‍മെന്റിന് ശേഷം ഇപ്പോള്‍ മുഴുവന്‍ സമയ കരിയര്‍ ഗൈഡന്‍സ് ക്ലാസുകളൊക്കെയായി ജീവിക്കുകയാണ്. ഭാര്യ രാജം രാമമൂര്‍ത്തി എസ്.ബി.ഐ പാലാരിവട്ടം ബ്രാഞ്ചില്‍ 27 വര്‍ഷമായി ക്ലര്‍ക്കായി ജോലി ചെയ്തു വരികയാണ്. മകള്‍ ലക്ഷ്മി എം.ബി.ബി.എസിന് ശേഷം ഇപ്പോള്‍ ബംഗളൂരുവില്‍ എം.എസിന് പഠിക്കുകയാണ്. എറണാകുളം സ്വദേശിയും ബംഗളൂരുവില്‍ ഐ.ടി കമ്പനി ഉദ്യോഗസ്ഥനുമായ അശ്വിന്‍ ആനന്ദ് ആണ് അവളെ വിവാഹം കഴിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha
























