മദ്യശാലകള്‍ മാറ്റുന്നതിന് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി

മദ്യവില്‍പ്പനയിലെ സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. മദ്യശാലകള്‍ മാറ്റുന്നതിന് മൂന്നു മാസം സമയം നീട്ടിക്കിട്ടാനാണ് സര്‍ക്കാര്‍ ശ്രമം. 
ദേശീയ സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ മദ്യവില്പന ശാലകളുടെയും പ്രവര്‍ത്തനം സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച അവസാനിപ്പിച്ചിരുന്നു.  
https://www.facebook.com/Malayalivartha
























