എല്‍ഡിഎഫ് വന്നിട്ടും കെഎസ്ആര്‍ടിസിക്ക് അള്ളുവെയ്പ്പ് തുടരുന്നു; നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സിയെ എങ്ങനെയാകും തോമസ് ചാണ്ടി രക്ഷപെടുത്തുക

കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ ഭരണത്തില്‍ ഏറിയതിന് പിന്നാലെതന്നെ മുഖ്യ മന്ത്രി എകെ ശശീന്ദ്രന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അത് കാര്യമായി ഫലംകാണും മുമ്പാണ് വിവാദത്തില്‍ പെട്ട് മന്ത്രിപദവി ഒഴിയുന്നതും പകരം മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി എത്തുന്നതും. ഇതോടെ ഇനിയെങ്ങനെയാകും പുതിയ മന്ത്രി കെഎസ്ആര്‍ടിസിയെ കൈകാര്യം ചെയ്യുന്നതെന്ന ചോദ്യം ഉയരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ വിദഗ്ധ സമിതി നിര്‍ദ്ദേശിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും ചര്‍ച്ചയാകുകയാണ്.
കെഎസ്ആര്‍ടിസിയെ മൂന്ന് കമ്പനികളാക്കുക, ജീവനക്കാരുടെ എണ്ണം കുറച്ച് ഡബിള്‍ ഡ്യൂട്ടി ഇല്ലാതാക്കുക, ബസുകള്‍ വാങ്ങുന്നതിന് പകരം വാടകയ്ക്ക് എടുക്കുക തുടങ്ങി കോര്‍പ്പറേഷനെ രക്ഷിക്കാന്‍ അറ്റകൈ പ്രയോഗങ്ങളാണ് സമിതിയുടെ നിര്‍ദ്ദേശങ്ങള്‍.

കെ എസ്ആര്‍ടിസിയെ സഹായിക്കാന്‍ തുടങ്ങിയ കെടിഡിഎഫ്‌സി പ്രതിമാസം പലിശയിനത്തില്‍ പിച്ചയെടുത്തു കഴിയുന്ന കെഎസ്ആര്‍ടിയില്‍ നിന്നും വാങ്ങുന്നത് 12 കോടി. ശമ്പളം നല്‍കാന്‍ വേണ്ടി കടമെടുപ്പ് തുടരുന്നു. കോടികള്‍ ഇടയ്ക്കിടെ ഗ്രാന്‍ഡ് അനുവദിച്ചിട്ടും കെഎസ്ആര്‍സിക്ക് കടം വീട്ടണമെങ്കില്‍ കുറഞ്ഞത് 3000 കോടി കൂടി വേണം.
കെ.എസ്.ആര്‍.ടി.സി.യെ മൂന്നു മേഖലകളായി തിരിക്കണമെന്ന് വിദഗ്ദ്ധസമിതി ശുപാര്‍ശ. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്‍.ടി.സി. പുനരുദ്ധരിക്കുന്നതിനെക്കുറിച്ചു പഠിച്ച കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ. സുശീല്‍ ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത തൊഴിലാളിപ്രതിനിധികളുടെ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
ഒരു ബസിന് കേരളത്തില്‍ 8.7 ജീവനക്കാരാണുള്ളത്. എന്നാല്‍, ദേശീയ ശരാശരി 5.5 ആണ്. ദേശീയ ശരാശരിയിലേക്ക് എത്തണം. ഡബിള്‍ ഡ്യൂട്ടി കുറയ്ക്കുന്നതിന് ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ റൂട്ടുകള്‍ക്ക് ബസ്സുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കണം. രാത്രിയാത്രയ്ക്ക് അധിക ചാര്‍ജ്ജ്, കെ.എസ്.ആര്‍.ടി.സി. മാത്രമുള്ള റൂട്ടുകളില്‍ ഫ്‌ളെക്‌സി ഫെയര്‍ എന്നിവയാണ് മറ്റു ചില നിര്‍ദ്ദേശങ്ങള്‍.പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താമെന്നും പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു. കമ്മിഷന്‍ ശുപാര്‍ശകളെക്കുറിച്ച് തൊഴിലാളിസംഘടനകളില്‍നിന്ന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി.യെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളായി തിരിക്കും. ഓരോ മേഖലയ്ക്കും ഓരോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉണ്ടാവും. മൂന്നു മേഖലകളുെടയും പ്രവര്‍ത്തനം കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്തുനിന്ന് ഏകോപിപ്പിക്കും. അവിടെ ഐ.ടി, ഫിനാന്‍സ്, ടെക്‌നിക്കല്‍ എന്നിവയ്ക്ക് പ്രത്യേകം ജനറല്‍ മാനേജര്‍ ഉണ്ടാകും. ഓഡിറ്റ് സമയബന്ധിതമായി നടത്തുന്നതിന് ആസ്ഥാനത്ത് രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കണമെന്ന് ശുപാര്‍ശയുണ്ട്.
ബസ് ബോഡി നിര്‍മ്മിക്കാന്‍ 325 മുതല്‍ 385 വരെ മനുഷ്യാദ്ധ്വാന ദിവസങ്ങളാണ് ഇപ്പോള്‍ വേണ്ടിവരുന്നത്. എന്നാല്‍, ദേശീയ ശരാശരി 200240 ദിവസമാണ്. ദേശീയശരാശരിയിലേക്കു കൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ ബോഡി നിര്‍മ്മാണം പുറത്തുനല്‍കണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ. ഇന്ധനക്ഷമത ദേശീയ ശരാശരിയിലും കുറവാണ്. അതു മെച്ചപ്പെടുത്തണം. വാഹന ഉപയോഗനിരക്ക് നമ്മുടേത് 82 ശതമാനമാണെങ്കില്‍ ദേശീയ ശരാശരി 92 ശതമാനമാണ്. ഇത്തരത്തില്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുതിയ മന്ത്രിയായി വകുപ്പ് ഏറ്റെടുത്ത തോമസ് ചാണ്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha



























