ഇവള്‍ കേരള! അമേരിക്കയില്‍ നിന്ന് ഭരണങ്ങാനത്തെ സ്‌കൂളില്‍ പഠിക്കാനെത്തിയവള്‍

ലോകസഞ്ചാരത്തിനിടെ 2004 - ല്‍ ആണ് ടിവി പ്രൊഡ്യൂസറായ ചാള്‍സ് ക്രാമറും ഇന്റീരിയര്‍ ഡിസൈനറായ ഭാര്യ ബ്രെന്ന മൂറും കേരളത്തിലെത്തിയത്. അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നുവെന്ന് അവര്‍ പറയുന്നു. ആദ്യകാഴ്ചയില്‍ തന്നെ കേരളത്തോട് പ്രണയമായി. ഇവിടെനിന്ന് മടങ്ങിയപ്പോള്‍ അവര്‍ കേരളത്തിന്റെ സംസ്‌കാരവും രുചികളുമൊക്കെ നെഞ്ചോട് ചേര്‍ത്തു. ഡല്‍ഹി, ഉദയ്പുര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് അവര്‍ കേരളത്തില്‍ എത്തിയത്. അവസാനം 2009-ല്‍ തങ്ങള്‍ക്ക് ജനിച്ച ആദ്യ കുട്ടിക്കൊരു പേരുമിട്ടു. 'കേരള'യെന്നാണ് അവര്‍ അവളെ വിളിച്ചത്.
കേരള വളര്‍ന്നു വലുതായി അവള്‍ക്കൊരു അനുജനുമുണ്ടായി, ജൂലിയന്‍. ഈ എട്ടു വയസുകാരി ഇപ്പോള്‍ ഭരണങ്ങാനത്തെ സ്‌കൂളില്‍ പഠിക്കുകയാണ്. അതിനു പിന്നിലും ഒരു കഥയുണ്ട്. ഒമ്പതു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു വേള്‍ഡ് ടൂറിനെക്കുറിച്ച് ക്രാമര്‍ ആലോചിച്ചു. പക്ഷെ ഇത്തവണ വലിയൊരു പ്രൊജക്ടും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. ആറു ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. അവിടുത്തെ വിദ്യാഭ്യാസ രീതികളെക്കുറിച്ചു പഠിക്കുക. വേള്‍ഡ്‌സ്‌കൂള്‍ 101 എന്നതായിരുന്നു പ്രൊജക്ട്. ഓരോ രാജ്യങ്ങളിലും മൂന്നു നാല് ആഴ്ച താമസിക്കുകയും അവിടുത്തെ സ്‌കൂളിങ് രീതിയെക്കുറിച്ചു ഡോക്യുമെന്ററി ചിത്രീകരിക്കുകയുമായിരുന്നു പദ്ധതി. ലോക സഞ്ചാരത്തില്‍ തന്റെ കുട്ടികള്‍ക്ക് ഹോം സ്‌കൂളിങ് ആണ് ഈ ദമ്പതികള്‍ നല്‍കിയിരുന്നത്.
പക്ഷെ പിന്നീട് അവിചാരിതമായി ഇവര്‍ ഒരു ലോക്കല്‍ ഗൈഡിനെ പരിചയപ്പെട്ടു. മിഷേലുമായി പരിചയപ്പെട്ടു. സംസാരിച്ചു സംസാരിച്ച് ഇന്ത്യയിലെ കാര്യങ്ങളെക്കുറിച്ചായി ചര്‍ച്ച. മിഷേലിന് കേരളത്തില്‍ ഒരു ദത്തു പുത്രനുണ്ടെന്നും ആ ബന്ധം വച്ച് ക്രാമര്‍ക്ക് ഇന്ത്യയില്‍ താമസത്തിനുള്ള സൗകര്യമൊരുക്കാമെന്നും അവിടെ പൊയ്ക്കൂടെ എന്നും മിഷേല്‍ ചോദിച്ചു. മകള്‍ ഏറെ കാലമായി അന്വേഷിക്കുന്ന തന്റെ പേരിന്റെ ജന്മ സ്ഥലം കാണാം എന്ന് അങ്ങനെ അവര്‍ തീരുമാനിച്ചു. അങ്ങനെ കേരള ജനിച്ച് ഒമ്പതു വര്‍ഷത്തിനു ശേഷം വീണ്ടും അവര്‍ കേരളത്തിലേക്കെത്തി.
മിഷേലിന്റെ വളര്‍ത്തു പുത്രന്റെ സഹോദരിയാണു മഞ്ജു. കോട്ടയം ചേര്‍പ്പുങ്കലിലാണു വീട്. മഞ്ജുവിന്റെ ഏഴു വയസുകാരി മകള്‍ ദിയ ഭരണങ്ങാനത്തെ അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണു പഠിക്കുന്നത്. കേരളത്തിലെത്തിയ ഇവര്‍ 'കേരള'യെ അല്‍ഫോന്‍സ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. ദിയയുടെ അതേ ക്ലാസില്‍. കേരളയുടെ അനുജന്‍ ജൂലിയനെ ഈ സ്‌കൂളിന്റെ ഭാഗമായുള്ള പ്ലേ സ്‌കൂളിലും ചേര്‍ത്തു.
പുത്തന്‍ യൂണിഫോമും പുസ്തകങ്ങളുമൊക്കെയായി ദിയയ്‌ക്കൊപ്പം സ്‌കൂള്‍ ബസിലുള്ള യാത്ര കേരളയ്ക്കു നല്‍കിയ സന്തോഷം പറഞ്ഞറിക്കാനാകാത്തതായിരുന്നു. മൂന്നാം ക്ലാസിലായിരുന്നു പഠനം. മൂന്നു മാസത്തോളം കേരള ഇവിടുത്തെ സ്‌കൂളില്‍ പഠിച്ചു. മലയാളത്തില്‍ ചിലതൊക്കെ പറയാന്‍ ശീലിച്ചു. അവളുടെ പേര് മലയാളത്തില്‍ എഴുതാന്‍ പഠിച്ചു. കേരള്‍ എന്നും കരോള്‍ എന്നുമൊക്കെ അമേരിക്കന്‍ സുഹൃത്തുക്കള്‍ വിളിക്കുന്ന അവളുടെ പേര് ശരിയായി പറയേണ്ടത് എങ്ങനെയെന്നു പഠിച്ചുവെന്നതാണു കേരളത്തിലെ സ്‌കൂളില്‍ നിന്ന് അവള്‍ക്കു കിട്ടിയ ഏറ്റവും വലിയ ഇഷ്ടം
കേരള സ്‌കൂളിലെ മിടുക്കി കുട്ടിയായിരുന്നെന്നും ഇവിടുത്തെ റെഗുലര്‍ കുട്ടികളെപ്പോലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സെല്‍ മരിയ പറയുന്നു. മൂന്ന് ആഴ്ചത്തെ താമസത്തിനു ശേഷം കേരളയും കുടുംബവും കേരളം വിട്ടു. ഇപ്പോള്‍ ഇന്തൊനീഷ്യയിലാണ്. കേരളയും കുടുംബവും ഇവിടുയണ്ടായിരുന്ന നാളുകളെക്കുറിച്ച് മഞ്ജുവിനും കുടുംബത്തിനു നല്ലതേ പറയാനുള്ളൂ. ''ദിയയ്ക്ക് നല്ല കൂട്ടുകാരിയായിരുന്നു കേരള. കേരള ഇവിടുന്നു പോയതില്‍ സങ്കടമുണ്ട്. അവളാണ് ദിയയെ നന്നായി ഇംഗ്ലീഷ് പറയാനും വരയ്ക്കാനുമൊക്കെ പഠിപ്പിച്ചത്.'' മഞ്ജു ഓര്‍ക്കുന്നു
https://www.facebook.com/Malayalivartha



























