നളിനി നെറ്റോ ചുമതലയേറ്റു: ഉദ്യോഗസ്ഥ സമൂഹത്തെ ഒരുമിപ്പിച്ച് മുന്നോട്ടു നയിക്കുമെന്ന് ചീഫ് സെക്രട്ടറി

ഉദ്യോഗസ്ഥരെ തമ്മില്‍ അടിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. എല്ലാവരേയും ഒരു കുടുംബം പോലെ കൊണ്ടുപോവാനായിരിക്കും ശ്രമിക്കുകയെന്നും അവര്‍ പറഞ്ഞു. എസ്.എം.വിജയാനന്ദ് വിരമിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നളിനി നെറ്റോ.
അഡിഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറി ആകുമ്പോള്‍ പ്രവര്‍ത്തനശൈലി മാറ്റില്ല. നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ കഠിനാദ്ധ്വാനം ചെയ്യും. ഒരു കുടുംബം പോലെ സന്തോഷമായി എല്ലാവരേയും കൊണ്ടുപോവാനാണ് ആഗ്രഹം. അതിനായിരിക്കും ശ്രമിക്കുക. 
ആരേയും തമ്മിലടിപ്പിക്കാന്‍ ആഗ്രഹമില്ല. ആരും നൂറ് ശതമാനം പൂര്‍ണരല്ല. പലര്‍ക്കും കുറവുകളുണ്ടാവാം. എന്നാല്‍, എന്ത് പ്രശ്‌നം പരിഹരിക്കുന്നതിനും ആവശ്യമായ സഹായം നല്‍കാന്‍ ഒരു മടിയുമില്ലെന്നും നളിനി നെറ്റോ പറഞ്ഞു.
കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) രൂപീകരിക്കുന്നതിനോട് സംബന്ധിച്ച ചോദ്യത്തിന് നളിനി നെറ്റോ കൃത്യമായ മറുപടി നല്‍കിയില്ല. സര്‍ക്കാരിന്റെ ശബ്ദമാവേണ്ടവരാണ് ഉദ്യോഗസ്ഥര്‍. അതിനാല്‍ വ്യക്തിപരമായ നിലപാടുകള്‍ക്ക് പ്രസക്തിയില്ലെന്നും നെറ്റോ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























