കൈക്ക് കുത്തിയാലും അരിവാളിന് കുത്തിയാലും വോട്ട് ബിജെപിക്ക് തന്നെ... മാജിക് വോട്ടിംഗ് യന്ത്രം തലവേദനയാകുന്നു

മധ്യപ്രദേശിലെ ബിന്ദ് മണ്ഡലത്തില്‍ ഈ മാസം ഒമ്പതിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്‌ട്രോ ണിക് വോട്ടിംഗ് മെഷീനികളില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. വോട്ടിംഗ് മെഷീനുകളിലെ ഏതു ബട്ടണില്‍ അമര്‍ത്തിയാലും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് വീഴുന്ന തരത്തിലാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പായി ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പു കണ്ടെത്തിയത്. വോട്ടിംഗ് മെഷീനോടൊപ്പം വിവിപിഎടി( വോട്ട് ചെയ്തത് പ്രിന്റ് ചെയ്ത് കാണിക്കുന്ന സംവിധാനം) ഘടിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടത്തിയതായി മനസിലായത്.
മധ്യപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ സെലീന സിംഗ് വോട്ടിംഗ് യന്ത്രം പരിശോധിക്കുന്ന ദൃശ്യങ്ങള്‍ വിവിധ വാര്‍ത്താ ചാനലുകള്‍ പുറത്തു വിട്ടിട്ടുണ്ട്. സിംഗിനെ കൂടാതെ, നിരവധി ഉദ്യോഗസ്ഥരും യന്ത്രങ്ങളുടെ പരിശോധനയില്‍ പങ്കെടുത്തിരുന്നു. യന്ത്രത്തില്‍ രേഖപ്പെടുത്തിയ ഏതു സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു നേരെ അമര്‍ത്തിയാലും വോട്ട് ബിജെപി സ്ഥാനാര്‍ഥിക്കാണ്.
സംഭവം പുറത്തായതോടെ, ഈ വാര്‍ത്ത മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ റായ സെലീന സിംഗ് അഭ്യര്‍ഥിച്ചതും ഏറെ വിവാദമായിട്ടുണ്ട്. വിവരം പുറത്തറിഞ്ഞാല്‍ തങ്ങള്‍ ജയിലില്‍ പോകേണ്ടിവരുമെന്നാണ് അവര്‍ പറഞ്ഞത്.
അതേസമയം, എല്ലാ വോട്ടിംഗ് മെഷീനുകളും പുനഃക്രമീകരിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന ന്യായീകരണവുമായി സെലീന സിംഗ് പിന്നീട് രംഗത്തെത്തി. എന്നാല്‍, ജില്ലാ തെരഞ്ഞെടുപ്പ് അഥോറിറ്റിയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു.
ട്രയല്‍ വോട്ടെടുപ്പിന്റേതെന്നു പറയപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എസ്പിക്ക് കുത്തിയ വോട്ട് ബിജെപിക്ക് ലഭിച്ചതില്‍ ആദ്യം ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന സലീന സിംഗ് തൊട്ടുപിന്നാലെ ചിരിക്കുന്നതും വിവരം പരസ്യമാക്കിയാല്‍ പോലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ട്രയല്‍ വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ട പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബാലറ്റിലൂടെ നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























