സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. കെ.ഇ.ആര്‍ അനുസരിച്ച് സ്വകാര്യ ട്യൂഷനെടുക്കുന്നത് കുറ്റകരമാണ്. സ്വകാര്യ ട്യൂഷന്‍് സെന്ററുകളും, ചോദ്യപേപ്പര്‍ ഏജന്‍സികളുമായി സ്‌കൂള്‍ അധ്യാപകര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. 
എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ടാണ് സ്വകാര്യട്യൂഷന്‍ സെന്ററുകളും ചോദ്യപേപ്പര്‍ നിര്‍മ്മാണ ഏജന്‍സികളും വീണ്ടും ശ്രദ്ധാകേന്ദ്രമായത്. ചോദ്യക്കടലാസ് തയാറാക്കി വില്‍ക്കുന്ന സ്വകാര്യ ഏജന്‍സികളും ട്യൂഷന്‍ സെന്ററുകളുമായി സര്‍വീസിലുള്ള അധ്യാപകര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. ചിലര്‍ ഇത്തരം ഏജന്‍സികളുടെ നടത്തിപ്പുകാരുമാണ്. ഇവര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ്, ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ഓഫിസ്, എസ്‌സിഇആര്‍ടി, പരീക്ഷാഭവന്‍ എന്നിവിടങ്ങളില്‍ അടുത്ത ബന്ധമുണ്ട്. ഇത് ഉപയോഗിച്ച് അവര്‍ ചോദ്യകര്‍ത്താക്കളുടെ പേരുകള്‍ ചോര്‍ത്തിയെടുക്കും.
പിന്നീട് ഇവരെ സ്വാധീനിച്ച് സ്വകാര്യഏജന്‍സി തയ്യാറാക്കിയ ചോദ്യങ്ങള്‍ ഫൈനല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തും. അല്ലെങ്കില്‍ ഇവരെ കൊണ്ട് സ്വകാര്യഏജന്‍സിയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിക്കും. ലക്ഷങ്ങളാണ് പ്രതിഫലമായി നല്‍കുന്നത്. ഈ അവിശുദ്ധ ബന്ധം തടയണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നതോടെയാണ് സ്വകാര്യ ട്യൂഷന് തടയിടാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 
കേരള വിദ്യാഭ്യാസ ചട്ടത്തിന്റെ അധ്യായം 9 റൂള്‍ 13 അനുസരിച്ച് അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കാന്‍ പാടില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ ചട്ടം പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 
https://www.facebook.com/Malayalivartha



























