ഉപാധികളോടെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ശ്രീനിവാസന്‍

ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഉപാധികളോടെ ഒഴിയാമെന്ന് എന്‍.ശ്രീനിവാസന്‍ സുപ്രീംരകോടതിയെ അറിയിച്ചു. കേസിന്റെ നടപടികള്‍ അവസാനിക്കുന്നതുവരെ മാറി നില്‍ക്കാമെന്നാണ് അദ്ദേഹം കോടതിയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനും സമ്മതിക്കണമെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷേ അന്തിമ തീരുമാനം സുപ്രീംകോടതി തീരുമാനിക്കും. എന്തായാലും ശ്രീനിവാസന്‍ മാറുമെന്ന സ്ഥിതിയിലേക്കു തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മുന്‍പ് നാലുമാസം മാറി നിന്ന ശ്രീനിവാസന്‍ പിന്നീട് തിരിച്ചെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha