വാതുവയ്‌പില്‍ ധോണിക്ക് ബന്ധമുണ്ടെന്ന് കോടതിയില്‍ പരാമര്‍ശം

ഐ.പി.എല്‍ വാതുവയ്‌പുമായി കേസുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ബന്ധമുണ്ടെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആരോപിച്ചു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്.
വാതുവയ്‌പുമായി ബന്ധപ്പെട്ടുള്ള മുദ്‌ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ധോണിയുടെയും റെയ്‌നയുടെയും പേരുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. പക്ഷേ ആരോപണം നിഷേധിച്ച ധോണി മാധ്യമങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ധോണിയുടെ ആവശ്യം അംഗീകരിച്ച കോടതി മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഒരാഴ്‌ച മുമ്പ് ഉത്തരവിട്ടതിനുപിന്നാലെയാണ് സുപ്രീംകോടതിയിലെ പരാമര്‍ശം വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha