ഇതൊന്നും കാണാന്‍ സലോമിയില്ല... ന്യൂമാന്‍ കോളേജില്‍ ന്യൂ അധ്യാപകനായി പ്രൊഫ. ടിജെ ജോസഫ് വീണ്ടും, 2 ദിവസം മാത്രം, തിങ്കളാഴ്‌ച വിരമിക്കും

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട പ്രൊഫ. ടി.ജെ. ജോസഫ് കോളേജ് അധ്യാപകനായി വെള്ളിയാഴ്‌ച ന്യൂമാന്‍ കോളേജില്‍ വീണ്ടും എത്തുന്നു. സസ്‌പെന്‍ഷനിലായി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രൊഫസര്‍ ജോസഫിന് തിരികെ കോളേജിലെത്താന്‍ അവസരം ഒരുങ്ങുന്നത്. കോളേജ് മാനേജ്മെന്‍റിന്‍റെ പ്രതിനിധി വൈകിട്ടോടെ വീട്ടിലെത്തിയാണ് പ്രൊഫ ജോസഫിന് കോളേജിലേക്ക് തിരികെ പ്രവേശനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയത്.
ഈ മാസം 31ന് പ്രൊഫ. ജോസഫ് വിരമിക്കും. ട്രിബ്യൂണല്‍ ഉത്തരവ് വൈകിയതാണ് നിയമനം വൈകാന്‍ കാരണമെന്നാണ് കഴിഞ്ഞ ദിവസം ബിഷപ്പ് വ്യക്തമാക്കിയത്. ടി ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ജോസഫിനെ തിരിച്ചെടുക്കാന്‍ സഭ കാണിക്കുന്ന വിമുഖത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനമെടുത്തത്.
ജോസഫിനെ ജോലിയില്‍ തിരികെയെടുക്കുമെന്ന് കോതമംഗലം രൂപത നേരത്തെ പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് പ്രൊഫസര്‍ ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നാണ് സഭയുടെ നിലപാട്.
ഈ മാസം 31ന് റിട്ടയര്‍ ആകുന്ന ടി ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മാത്രമാണ് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാകൂ. ടി ജെ ജോസഫ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും കോളേജില്‍ തിരികെയെടുക്കാന്‍ മാനേജ്‌മെന്റ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതിന്റെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജോസഫ് അധികൃതര്‍ ജോസഫിനെ തിരികെയെടുക്കാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha