Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..


മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും..യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ..10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്..

'സമരം സര്‍ക്കാരിനെതിരെയല്ല'; പൊലീസിനെതിരെയാണെന്ന് ജിഷ്ണുവിന്റെ അമ്മ; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാരം തുടങ്ങി; വീഴ്ച പറ്റിയിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

06 APRIL 2017 09:29 AM IST
മലയാളി വാര്‍ത്ത

തന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെയല്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. കേരളത്തിലെ പൊലീസിനെതിരെയാണ് തന്റെ സമരം. ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും മഹിജ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബന്ധുക്കള്‍ക്കൊപ്പം നിരാഹാരം ആരംഭിച്ചിരിക്കുകയാണ് മഹിജ.
ഇന്നലെ പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

അതേസമയം പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൊലീസ് ആരെയും മര്‍ദ്ദിക്കുകയോ തളളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈ സമയം ശ്രീജിത്തിന്റെ കാലില്‍ മഹിജ വട്ടമിട്ടുപിടിച്ചു.

ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് മറ്റൊരുസ്ത്രീയും വീണു.
രാവിലെ പത്തുമണി മുതല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അദ്ദേഹത്തിന്റെ ഓഫിസില്‍ കാത്തിരിക്കുകയായിരുന്നുവെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചിരുന്നു.
എന്നാല്‍ പ്രതിഷേധത്തിനെത്തിയ 16പേരെയും ഡിജിപിയെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത്രയും പേരെ ഓഫിസിലേക്ക് കടത്തി വിടാനാകുമായിരുന്നില്ല. ഇതിനിടെ പുറത്തുനിന്നെത്തിയ ചിലരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നുമാണ് ഐജി മനോജ് എബ്രഹാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരങ്ങള്‍.

ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു.

ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. തനിക്ക് മര്‍ദനമേറ്റതായി ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും ആരോപിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ചു  (6 minutes ago)

നാട്ടിക എംഎല്‍എ സി സി മുകുന്ദനെതിരെ അച്ചടക്ക നടപടി: പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്ന് എംഎല്‍എ  (30 minutes ago)

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു  (46 minutes ago)

യുദ്ധ സാഹചര്യം മുന്‍ നിര്‍ത്തി നഷ്ടം സഹിച്ചും സുരക്ഷിത നിക്ഷേം വിറ്റ് കാശാക്കി മാറ്റുകയാണ് പ്രവാസികള്‍  (1 hour ago)

ടി.വി.കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് അഭിമുഖത്തിലൂടെ  (1 hour ago)

മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (2 hours ago)

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (3 hours ago)

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം  (3 hours ago)

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍  (3 hours ago)

ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയില്‍ വന്‍ തീപിടിത്തം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി  (6 hours ago)

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (6 hours ago)

ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു; രോഗികളുടെ ദീര്‍ഘനാളുകളായുള്ള ആവശ്യം സാക്ഷാല്‍ക്കരിച്ചു  (6 hours ago)

250 കോടിയുടെ 'ആയുർടെക്' പദ്ധതിയുമായി കുറിച്ചിയിൽ ആയുർവേദ; കേരളത്തിൽ 500 പേർക്ക് തൊഴിലവസരം...  (6 hours ago)

ഇതും ഇന്ത്യയില്‍ ആദ്യം: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി: ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍...  (6 hours ago)

Malayali Vartha Recommends