മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി, കടകംപള്ളി ഭൂമിയിടപാട് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കേരളത്തില്‍ ഏറെ വിവാദം സൃഷ്‌ടിച്ചതും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പു കേസുകള്‍ സി.ബി.ഐയ്‌ക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കളമശ്ശേരിയിലും കടകംപള്ളിയിലും തട്ടിപ്പിനിരയായവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വിധി പറഞ്ഞത്. 9 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐയ്‌ക്ക് കൈമാറണം. സംസ്ഥാന വിജിലന്‍സ് ഉള്‍പ്പടെയുളള ഏജന്‍സികളുടെ അന്വേഷണം തൃപ്‌തികരമല്ലെന്നും കോടതി ചൂണ്ടികാട്ടി.
കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി സി.ബിഐ അന്വഷേണം അനിവാര്യമെന്നും നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സലിംരാജിന്റേയും ബന്ധു അബ്‌ദുള്‍ മജീദിന്റേയും പങ്ക് വ്യക്തമാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha