Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ജിഷ്ണുവിന്റെ അമ്മയ്ക്കുനേരെ നടന്നത് പൊലീസ് പരാക്രമം: എം.എ. ബേബി

06 APRIL 2017 10:23 AM IST
മലയാളി വാര്‍ത്ത

പോലീസ് പരിധി ലംഘിക്കുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടിക്കെതിരെ കേരളമൊന്നാകെ പ്രതിഷേധിക്കുമ്പോള്‍, അതിനൊപ്പം ചേര്‍ന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും. ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടന്നത് പൊലീസ് പരാക്രമമാണെന്ന് ബേബി വ്യക്തമാക്കി. മഹിജയ്‌ക്കെതിരെ പരാക്രമം, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ബേബി ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ബേബിയുടെ വിമര്‍ശനം.
പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ചും സ്‌റ്റേഷനു മുന്നില്‍ സത്യാഗ്രഹവും കേരളത്തില്‍ സാധാരണമാണ്. പൊലീസ് സ്‌റ്റേഷനു മുന്നില്‍ സമരമാകാമെങ്കില്‍ പൊലീസ് ആസ്ഥാനത്ത് സമരമാകാനാവില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ല. പൊലീസ് നടപടിയിലെ അപാകതയ്‌ക്കെതിരെയാണ് മഹിജയ്ക്ക് സമരം ചെയ്യാനുള്ളതും. മറ്റു സമരങ്ങളോടെടുക്കുന്ന സമീപനമേ ഈ സമരത്തിലും പൊലീസ് എടുക്കാന്‍ പാടുള്ളായിരുന്നു. പൊലീസ് ആസ്ഥാനം സമരത്താല്‍ അശുദ്ധമാകാന്‍ പാടില്ലാത്ത ഒരു സ്ഥലം എന്ന വാദത്തിന് ഒരു പ്രസക്തിയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ വികലമായ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഇരയാണ് ജിഷ്ണു പ്രണോയിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഉചിതമായ ശിക്ഷ നേടിക്കൊടുക്കാനും എല്ലാ ജനാധിപത്യവാദികളും ഒന്നിക്കണം. സ്വാശ്രയ കോളജുകള്‍ക്ക് എന്തു തോന്ന്യാസവും ചെയ്യാന്‍ സൗകര്യമുണ്ടാക്കിയ യുഡിഎഫുകാരും വര്‍ഗീയവാദികളും ജിഷ്ണുവിന്റെ മരണത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും തുറന്നു കാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റില്‍ പറയുന്നു...
മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണ്.
സ്വാശ്രയ കോളേജുകള്‍ക്ക് എന്തു തോന്ന്യാസവും ചെയ്യാന്‍ സൌകര്യമുണ്ടാക്കിയ യുഡിഎഫുകാരും വര്‍ഗീയവാദികളും ജിഷ്ണുവിന്റെ മരണത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും തുറന്നു കാട്ടപ്പെടണം.
1957ലെ ആദ്യ സര്‍ക്കാര്‍ മുതല്‍ പൊലീസ് നയം സംബന്ധിച്ച് സര്‍ക്കാര്‍ നയവും പൊലീസ് ഉദ്യോഗസ്ഥരും തമ്മലുള്ള ഈ സംഘര്‍ഷം നിലനിന്നിരുന്നു. അന്നത്തെ പ്രതിപക്ഷത്തോട് നിയമസഭയില്‍ സഖാവ് ഇഎംഎസ് പറഞ്ഞു, 'പൊലീസിനെ നിര്‍വീര്യമാക്കുന്നു എന്നുളള ആരോപണത്തിന്റെ അര്‍ഥം ബ്രിട്ടീഷ് ഭരണകാലത്ത് പൊലീസിനുണ്ടായിരുന്ന വീര്യവും, കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് പൊലീസ് ഈ നാട്ടില്‍ കാണിച്ച വീര്യവും കാണിക്കാതിരിക്കുന്നു എന്നുള്ളതാണെങ്കില്‍ അതു വേണമെന്നാണ് ഗവണ്‍മെന്റിന്റെ നയം. ഈ നാട്ടില്‍ പൊലീസിനെക്കുറിച്ച് ഒരു ചരിത്രം ഉണ്ട്. ഈ നാട്ടില്‍ പൊതുജനങ്ങളെ മര്‍ദിച്ച് ഒതുക്കുന്ന നയം ഈ നാട്ടിലെ പൊലീസിനുണ്ടായിരുന്നു. അത് കമ്യൂണിസ്റ്റുകാരനായ ഞാന്‍ ഇന്നു പറയുന്നതല്ല. കോണ്‍ഗ്രസ്സില്‍ത്തന്നെ ഞാന്‍ ചേര്‍ന്നു നിന്നിരുന്ന കാലത്ത് പൊലീസിനെതിരായി ഇങ്ങനെയുള്ള ആരോപണം കോണ്‍ഗ്രസ്സില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ളതാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റ് ബ്രിട്ടീഷ് ആധിപത്യം ഇവിടെ നിലനിര്‍ത്തുന്നതിന് ഉണ്ടാക്കിയിട്ടുള്ളതാണ് ഈ പൊലീസ്. ബ്രിട്ടീഷ് ഭരണം നിലനിര്‍ത്തുന്നതിന് ആവശ്യമായ വീര്യം പൊലീസിന് ഉണ്ടാക്കുന്നതിന് ബ്രിട്ടീഷ്ഭരണം കരുതിക്കൂട്ടിയുള്ള ചില നടപടികള്‍ എടുത്തിട്ടുണ്ട്. അതിന്റെ ഫലമായിട്ട് പൊലീസിനുണ്ടായ വീര്യം എന്തായിരുന്നുവെന്ന് ഈ നാട്ടിലെ പൊതുജനങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എവിടെയൊക്കെ കര്‍ഷകത്തൊഴിലാളികളും മുതലാളികളും തമ്മില്‍ തര്‍ക്കമുണ്ടോ അവിടെ വന്നു പൊലീസ്; എവിടെ പണിമുടക്കു വന്നോ അവിടെ വന്നു പൊലീസ്; തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സാധിച്ചുകിട്ടുന്നതിനുവേണ്ടി അവര്‍ സംഘടിച്ച് പണിമുടക്ക് നടത്തുകയാണെങ്കില്‍ അവിടെ വന്നു പൊലീസ്. ഇങ്ങനെയൊരു പാരമ്പര്യം ഇവിടെയുണ്ട്. നാട്ടിലെ ജനങ്ങള്‍ക്കെതിരായി, അധ്വാനിക്കുന്ന വിഭാഗത്തിനെതിരായി, പൊലീസിനെ ഉപയോഗിക്കുന്ന ഒരു പാരമ്പര്യം ഇവിടെ ഉണ്ടായിട്ടുണ്ട്. ആ പാരമ്പര്യം അവസാനിപ്പിക്കണമെന്നാണ് ഗവണ്‍മെന്റിന്റെ ആഗ്രഹം. ആ പാരമ്പര്യം അവസാനിപ്പിച്ച് ഈ നാട്ടില്‍ തൊഴിലാളികളും മുതലാളികളും തമ്മിലും, കര്‍ഷകത്തൊഴിലാളികളും ജന്മികളും തമ്മിലും നടക്കുന്ന സമരത്തില്‍, പൊലീസിന്റെ സഹായം തേടാതെ അതെല്ലാം സമാധാനപരമായി, പ്രശ്‌നത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കി, ആ പ്രശ്‌നങ്ങളിലേക്കു കടന്നുചെന്ന് തീര്‍ക്കുക എന്ന ഒരു പുതിയ പാരമ്പര്യം ഇവിടെ സൃഷ്ടിക്കണമെന്നാഗ്രഹിക്കുകയാണ്. ഈ പുതിയ പാരമ്പര്യം സൃഷ്ടിക്കുന്നതുമൂലം പൊലീസ് നിര്‍വീര്യമാകുമെങ്കില്‍ ഈ ഗവണ്‍മെന്റ് പൊലീസിനെ നിര്‍വീര്യമാക്കിത്തീര്‍ക്കുന്നതിന് പരിശ്രമിക്കുന്നുണ്ട് എന്നു പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. പൊലീസിന് ചില പണികളുണ്ട്. കളവ്,കൊല, കൊള്ള, മുതലായ സാമൂഹ്യവിരുദ്ധമായിട്ടുള്ള കുറ്റങ്ങളും ക്രമക്കേടുകളും നാട്ടിലില്ലാതാക്കണം. ഈ കാര്യത്തില്‍ പൊലീസ് നിര്‍വീര്യമാകുന്നു എങ്കില്‍ അത് ഈ സംസ്ഥാനത്തിന് ആപത്താണ്. അത് ഇല്ലാതാക്കണമെന്നാണ് ബഹുമാനപ്പെട്ട മെംബര്‍മാരുടെ ഉദ്ദേശ്യമെങ്കില്‍ അതിന് ഈ ഗവണ്‍മെന്റ് പ്രതിപക്ഷത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണ്. അതിനുള്ള തകരാറുകള്‍ തീര്‍ക്കുവാന്‍ ഈ ഗവണ്‍മെന്റ് തീര്‍ച്ചയായും പരിശ്രമിക്കും. തൊഴിലാളികളുടെ പണിമുടക്കുകളില്‍ പൊലീസിനെ ഉപയോഗിക്കുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന നയം ഉണ്ടായിരിക്കണമെന്നാണ് ബഹുമാനപ്പെട്ട മെംബര്‍മാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനോട് യോജിക്കുവാന്‍ ഞാന്‍ തയ്യാറില്ല. (ഇ എം എസ് സമ്പൂര്‍ണകൃതികള്‍, സഞ്ചിക 18, പുറം 24244).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends