ഐ.പി.എല്‍ ചുമതല സുനില്‍ ഗവാസ്‌കറിന് ; അധ്യക്ഷ സ്ഥാനത്തു നിന്നും ശ്രീനിവാസനെ മാറ്റി

ഐ.പി.എല്‍ മത്സരങ്ങളുടെ താത്‌ക്കാലിക ചുമതല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കറിനെ നിയമിതനാക്കി കൊണ്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിറങ്ങി. മത്സരങ്ങളുടെ ചുമതല.യുള്ള വര്‍ക്കിംഗ് പ്രസിഡന്‍ഡായിട്ടാണ് സുപ്രീംകോടതി നിയമിച്ചിരിക്കുന്നത്.
ഐ.പി.എല്‍ വാതുവയ്‌പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തു നിന്നും എന്‍.ശ്രീനിവാസനെ മാറ്റി. ബി.സി.സി.ഐ അധ്യക്ഷന്റെ ചുമതല ഉപാധ്യക്ഷന്‍ ശിവലാല്‍ യാദവിനായിരിക്കും. ഭരണ കാര്യങ്ങളുള്‍പ്പെടെയുള്ള ചുമതല ഇനി ശിവലാല്‍ യാദവാണ് വഹിക്കേണ്ടത്. ബി.സി.സി.ഐ യുടെ യാതൊരു പ്രവര്‍ത്തനത്തിലും എന്‍. ശ്രീനിവാസന്‍ ഇടപെടരുതെന്ന് കോടതി ഉത്തരവായിട്ടുണ്ട്.
ഐ.പി.എല്‍ നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടു പോകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണത്തെ ഐപിഎല്ലില്‍ തുടരുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha