Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഫോണ്‍ കെണിക്കേസ്, അറസ്റ്റ്: ഒന്നാംപേജില്‍ കറുപ്പടിച്ച് മംഗളം എഡിറ്റോറിയല്‍; 'നീതികരണമില്ലാത്ത ഇരട്ടത്താപ്പ്'

06 APRIL 2017 03:38 PM IST
മലയാളി വാര്‍ത്ത

മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ മംഗളം ടിവിയുടെ ഫോണ്‍കെണിക്കേസില്‍ ചാനല്‍ മേധാവിയടക്കമുളള ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ്ില്‍ കറുപ്പടിച്ച് മംഗളം ദിനപത്രം. ഇന്നിറങ്ങിയ ദിനപത്രത്തിന്റെ ഒന്നാംപേജിലെ എഡിറ്റോറിയല്‍ കോളമാണ് മംഗളം കറുപ്പില്‍ മുക്കി തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കറുപ്പടിച്ചിരിക്കുന്നതിന്റെ മുന്നോടിയായി മംഗളം എന്താണ് തങ്ങള്‍ക്ക് പറയാനുളളതെന്നും കുറിച്ചിട്ടുണ്ട്. അതിങ്ങനെയാണ്...
വര്‍ത്തമാനകാലത്തെ കാര്യങ്ങളാണ് വാര്‍ത്ത. എന്നിരിക്കെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെയുളള അതിക്രമങ്ങളുടെ ആസുരകാലത്ത് ഒരു ഭരണാധികാരിയുടെ മനോഭാവം, പെരുമാറ്റം എന്നിവ പച്ചയ്ക്ക് പുറത്തുകൊണ്ടുവന്ന മംഗളം ടെലിവിഷന്‍, പത്രം എന്നിവയോട് ഭരണകൂടം പുലര്‍ത്തുന്ന നീതികരിക്കാനാകാത്ത ഇരട്ടത്താപ്പു നിറഞ്ഞ സമീപനത്തില്‍ പ്രതിഷേധിക്കുന്നു.
ഹണി ട്രാപ്പ് സംഭവത്തില്‍ മംഗളം സിഇഓ അജിത്കുമാര്‍ അടക്കം അഞ്ച് പേരെയും 14 ദിവസത്തേക്ക് ഇന്നലെയാണ് റിമാന്റ് ചെയ്തത്.സിഇഓ അജിത് കുമാര്‍, എംബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ്,കെ ജയചന്ദ്രന്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ വിവാദ ഫോണ്‍ സംഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ സര്‍ക്കാരിനും മറ്റു മാധ്യമങ്ങള്‍ക്കുമെതിരെ ഇന്നലെയും മംഗളം രംഗത്തെത്തിയിരുന്നു.
മന്ത്രിക്കെതിരായ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ സര്‍ക്കാര്‍ പകവീട്ടിയതാണെന്നാണ് മംഗളം പത്രത്തിന്റെ ആരോപണം. ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് മറ്റ് മാധ്യമങ്ങളാണെന്നും മംഗളം പറയുന്നു. മുമ്പ് നടത്തിയ പല സ്റ്റിങ് ഓപ്പറേഷനുകളും മാധ്യമസ്വാതന്ത്ര്യമായി അംഗീകരിച്ച ഇടതുമുന്നണി ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനാണ് നേതൃത്വം നല്‍കിയതെന്നും കുറ്റപ്പെടുത്തുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ വിയോജിപ്പും മറികടന്നായിരുന്നു പൊലീസിന്റെ നീക്കമെന്നും മംഗളം പറയുന്നു. തങ്ങളെ കുരിശിലേറ്റാന്‍ ശ്രമിച്ചതിന് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റാണെന്ന ആരോപണവും മംഗളം ഉയര്‍ത്തിയിരുന്നു.
മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജി വെച്ചിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ചനലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഫോണ്‍ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ ആവര്‍ത്തിച്ചിരുന്നത്. പരാതിക്കാരി സമയമാകുമ്പോള്‍ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. മാര്‍ച്ച് 30ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends