Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സർക്കാരിനെ തീർക്കാൻ ഇങ്ങനെ ഓരോ അവതാരങ്ങൾ. ഇനിയും സമരം ചെയ്താൽ മഹിജയെ പിടിച്ചകത്തിടുമെന്ന് എം എം മണി

06 APRIL 2017 05:47 PM IST
മലയാളി വാര്‍ത്ത

 ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി രംഗത്ത്. മഹിജ യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കയ്യിലാണെന്നാണ് എംഎം മണി പറഞ്ഞത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെക്കെ ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ടെന്നും എംഎം മണി കണ്ണൂരില്‍ വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നും മണി ആരോപിച്ചു. അങ്ങനെ ചെയ്താല്‍ സ്വാഭാവികമായും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കും. ഇനിയും സമരം തുടരുമല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ‘എന്നാലിനിയും അറസ്റ്റ് ചെയ്യുമെന്നായിരുന്നു’ മണിയുടെ മറുപടി

പൊലീസ് നടപടിയെ ന്യായീകരിച്ചാണ് എംഎം മണി രംഗത്തെത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തെ കോണ്‍ഗ്രസും ആര്‍എസ്എസും ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഡിജിപി ഓഫീസിന് മുന്നില്‍ ആര് വന്നാലും അറസ്റ്റ് ചെയ്യുമെന്നും മണി വ്യക്തമാക്കി. പൊലീസ് നടപടിയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും. ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കിയെന്നും, ആവശ്യപ്പെട്ട വക്കീലിനെ നിയമിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിയെ കാണാനാവശ്യപ്പെട്ടപ്പോള്‍, എല്ലാ പ്രതികളെയും പിടിക്കട്ടെയെന്നാണ് അവര്‍ പറഞ്ഞതെന്നും മണി പറഞ്ഞു.

അതേസമയം പൊലീസ് നടപടിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി രംഗത്തെത്തിയത്. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തരുതെന്ന് പറയുന്നതെങ്ങനെയെന്നും ബേബി ചോദിച്ചിരുന്നു. ശക്തമായ നടപടി തന്നെയാണ് ബേബിയും ആവശ്യപ്പെട്ടത്. പൊലീസിന്റെ നടപടിയെ സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ശക്തമായി തന്നെയാണ് തള്ളിപ്പറഞ്ഞത്. അതേസമയം പൊലീസ് നടപടിയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഐജി മനോജ് എബ്രഹാം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശയില്ല. അതേസമയം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മ്യൂസിയം എസ്‌ഐയോട് കമ്മീഷന് മുന്നില്‍ ഹാജരാകാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് ഹര്‍ത്താലും ആചരിക്കുകയാണ്. എല്ലാ പിന്തുണയും മഹിജയ്ക്ക് വിഎസും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ആ സമയത്താണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും വൈദ്യുതി മന്ത്രിയുമായ എംഎം മണി മഹിതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends