യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കുണ്ടറയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. കുമ്പളം സ്വദേശിനി റ്റീനയെയാണ് ഭര്‍ത്താവിന്റെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.പല തവണ തങ്ങളെ റ്റീനയുടെ ഭര്‍ത്താവും കുടുംബവും ഭീഷണി പെടുത്തിയിട്ടുണ്ടെന്ന് റ്റീനയുടെ പിതാവ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം ഭര്‍ത്താവ് മധു പ്രസാദിന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലാണ് റ്റീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലെയ്ക്ക് മാറ്റി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. ഗുണ്ടാലിസ്റ്റില്‍ പെട്ട് ജയിലിലായിരുന്ന മധുപ്രസാദ് മൂന്ന് ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. ഭര്‍ത്താവിനെയാണ് സംശയം. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു വഴക്ക് കേട്ടിരുന്നതായി അയല്‍വാസി പോലീസിന് മൊയി നല്‍കി. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
https://www.facebook.com/Malayalivartha


























