കടബാധ്യത തീര്‍ക്കാന്‍ മേല്‍ശാന്തി ചെയ്തത്...

കടം വീട്ടാന്‍ പണമില്ലാത്തതിന് തിരുവാഭരണം പണയംവച്ച മേല്‍ശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിമ്ബുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണമാണ് മോഷണം പോയത്. മേല്‍ശാന്ത്രി തന്ത്രിമഠം അനീഷ് നമ്ബൂതിരിയെയാണേ് (24) പോലീസ് അറസ്റ്റ് ചെയ്തത്. 40 പവനോളം വരുന്ന തിരുവാഭരണം മാര്‍ച്ച് 17 മുതലാണ് കാണാതാവുന്നത്. മേല്‍ശാന്തി തിരുവാഭരണം വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ പണയം വയ്ക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കിരീടം, മാല, പതക്കം തുടങ്ങി എട്ടിനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പണയം വച്ചതും വീട്ടില്‍ സൂക്ഷിച്ചിരുന്നതുമായ മുഴുവന്‍ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു.
ഉത്സവത്തിനണിയാന്‍ മാര്‍ച്ച് ഏട്ടിനാണ് മാനേജര്‍ തിരുവാഭരണം ലോക്കറില്‍നിന്നെടുത്ത് മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. മാര്‍ച്ച് പതിനഞ്ചിന് ഉത്സവം സമാപിച്ച ശേഷം തിരുവാഭരണം ക്ഷേത്രം മാനേജരെ തിരിച്ചേല്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍, അനീഷ് നമ്പൂതിരിയോട് മാനേജര്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും തിരുവാഭരണം തിരിച്ചേല്‍പ്പിച്ചിരുന്നില്ല. രാമനവമി ആഘോഷത്തിന് തിരുവാഭരണം ചാര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, ഇതുണ്ടായില്ല. തുടര്‍ന്നാണ് മാനേജര്‍ പൊലീസിന് പരാതി നല്‍കിയത്. മാര്‍ച്ച് പതിനേഴിന് ശ്രീകൃഷ്ണപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ തിരുവാഭരണത്തിലെ 23 ഗ്രാം മാലയാണ് ആദ്യം പണയംവെച്ചത്. തുടര്‍ന്ന്, 23ന് ഇതേ സ്ഥാപനത്തില്‍ നാല് ഗ്രാം വരുന്ന ആഭരണം 8000 രൂപയ്ക്ക് പണയംവെച്ചു. ശ്രീകൃഷ്ണപുരത്ത് മറ്റൊരു വ്യക്തി നടത്തുന്ന സ്ഥാപനത്തില്‍ 35,000 രൂപയ്ക്ക് ഒരു പതക്കവും പണയംവെച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
ചെത്തല്ലൂരിലെ ഒരു സ്വകാര്യവ്യക്തിയുടെ പക്കലാണ് തിരുവാഭരണത്തിലെ കിരീടം പണയംവെച്ചത്. മുന്‍ ശബരിമല മേല്‍ശാന്തിയുടെ ബന്ധുവാണെന്നും അദ്ദേഹം നല്‍കിയ കിരീടമാണെന്നും വിശ്വസിപ്പിച്ചായിരുന്നു 170000 രൂപയ്ക്ക് കിരീടം പണയംപെച്ചത്. വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാലക്കാട്ടുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് അനീഷ് 15 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് അനീഷിന്റെ വിവാഹം നടന്നത്. ഇതിനും ഒന്നരലക്ഷത്തോളം രൂപ ചെലവായി. സാമ്പത്തികബുദ്ധിമുട്ടാണ് തിരുവാഭരണം വെച്ച് വായ്പയെടുക്കാന്‍ ഇടയാക്കിയതെന്ന് അനീഷ് പൊലീസിനോട് സമ്മതിച്ചു. നാലുവര്‍ഷം മുമ്പാണ് അനീഷ് മേല്‍ശാന്തിയായി ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്.
മാര്‍ച്ച് എട്ടിനാണ് ഉല്‍സവത്തിനുള്ള തിരുവാഭരണം ലോക്കറില്‍ നിന്നെടുത്ത് മേല്‍ശാന്തിയെ ഏല്‍പ്പിക്കുന്നത്. മാര്‍ച്ച് 15ന് ഉല്‍സവം സമാപിച്ചു. തൊട്ടടുത്ത ദിവസമാണ് മേല്‍ശാന്തി തിരുവാഭരണം തിരിച്ച് ഏല്‍പ്പിക്കേണ്ടിയിരുന്നത്. പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനീഷ് ഇതു തിരിച്ചേല്‍പ്പിച്ചില്ലെന്നു മാനേജര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സത്യം വെളിച്ചത്തുവന്നത്.
https://www.facebook.com/Malayalivartha



























