ഡിജിപി ഓഫീസിന് മുന്നിലെ സംഘര്‍ഷം യാദൃശ്ചികമല്ല; കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ സമരത്തിന് ചുക്കാന്‍ പിടിച്ചു; പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഐഎം

പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഐഎം. ഡിജിപി ഓഫീസിന് മുന്നിലെ പൊലീസ് നടപടി ഇടത് സര്‍ക്കാര്‍ നയത്തിന് അനുസൃതമായാണെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഡിജിപി ഓഫീസിന് മുന്നിലെ സംഘര്‍ഷം യാദൃശ്ചികമല്ല, കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ സമരത്തിന് ചുക്കാന്‍ പിടിച്ചെന്നും സിപിഐഎം.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ നിലപാട് തള്ളിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ നിലപാടിനൊപ്പം നിന്നത്. ജിഷ്ണുവിന്റെ അമ്മ മഹിജക്ക് ഒപ്പമുണ്ടായിരുന്നവരാണ് പ്രകോപനം സൃഷ്ടിച്ചത്. പൊലീസ് മഹിജയെ മര്‍ദ്ദിച്ചുവെന്ന പരാതി നിഷ്പക്ഷമായി അന്വേഷിക്കുമെന്നും സിപിഐഎം.
പൊലീസ് നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ നയത്തിന് അനുസരിച്ച് തന്നെയാണ്. ബിജെപി – കോണ്‍ഗ്രസ് നേതാക്കളുടെ ദുഷ്ടലാക്ക് ജിഷ്ണുവിന്റെ കുടുംബം മനസിലാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
നേരത്തെ പൊലീസിനെ വിമര്‍ശിച്ച എം എ ബേബിയുടെ നിലപാട് പിണറായി വിജയന്‍ തള്ളിയിരുന്നു. പൊലീസ് എന്ത് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന് തനിക്കറിയില്ല. ബേബിയുടെ അഭിപ്രായത്തെ കുറിച്ച് ബേബിയോട് തന്നെ ചോദിക്കണമെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്നാണ് സിപിഐഎം പിബി അംഗം എംഎ ബേബി പ്രതികരിച്ചിരുന്നത്. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണെന്നും എംഎം ബേബി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇത് പൂര്‍ണമായും തള്ളിയാണ് സിപിഐഎം നിലപാടും.
https://www.facebook.com/Malayalivartha



























