ഇനി വിയര്‍ത്തുകുളിക്കേണ്ട; എസിയില്‍ നിന്ന് മദ്യം വാങ്ങാമെന്ന് കണ്‍സ്യൂമര്‍ഫെഡ്

ഇനി മദ്യവില്‍പനശാലയില്‍ വിയര്‍ത്തുകുളിച്ചു വരിനിന്നു മദ്യം വാങ്ങിപ്പോരേണ്ടിവരില്ല. ചില്‍ഡ് ബീയര്‍ വാങ്ങാന്‍ പോകുന്നവര്‍ക്കു ചില്‍ഡ് ആയിത്തന്നെ പുറത്തിറങ്ങാം. ആറു മാസത്തിനകം സംസ്ഥാനത്തെ തങ്ങളുടെ മുഴുവന്‍ മദ്യവില്‍പനകേന്ദ്രങ്ങളും ശീതീകരിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചു. ആദ്യഘട്ടമായി പ്രീമിയം മദ്യക്കടകള്‍ ശീതീകരിക്കും. നല്ല അന്തരീക്ഷത്തില്‍ മദ്യം വാങ്ങുന്നതിന് അവസരമൊരുക്കുകയാണ് ഉദ്ദേശ്യം.
പ്രീമിയം മദ്യവില്‍പന കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനൊപ്പം വിദേശ നിര്‍മിത മദ്യം കൂടി വിപണനം ചെയ്യുന്നതിനുള്ള ലൈസന്‍സിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചു. ശരാശരി 3000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മദ്യവില്‍പനശാലയ്ക്ക് ആറു ടണ്‍ ക്ഷമതയുള്ള എയര്‍ കണ്ടിഷനര്‍ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്.
നാലു വീതം നിരീക്ഷണ ക്യാമറയും ഘടിപ്പിക്കും. ഓരോ മദ്യവില്‍പന കേന്ദ്രത്തിലെയും കൗണ്ടറില്‍ കുറഞ്ഞത് ഏഴു കംപ്യൂട്ടര്‍ ഉറപ്പാക്കും. മദ്യം വാങ്ങാന്‍ വരി നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. മദ്യശാലകളോടു ചേര്‍ന്നു പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
പുതിയ പരിഷ്‌കാരങ്ങള്‍ക്കായി മദ്യശാല ഒന്നിനു കുറഞ്ഞതു മൂന്നു ലക്ഷം രൂപവരെ മുടക്കേണ്ടിവരും. കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പന കേന്ദ്രങ്ങള്‍ക്കു സമീപം തിരക്കുള്ള സമയങ്ങളില്‍ പൊലീസിന്റെ ബ്രത്തലൈസര്‍ പരിശോധന കര്‍ശനമാക്കണമെന്ന അപേക്ഷ ഡിജിപിക്കു നല്‍കിയതായി എംഡി ഡോ. എം. രാമനുണ്ണി പറഞ്ഞു. മദ്യം വാങ്ങിപ്പോകുന്നവര്‍ വില്‍പന കേന്ദ്രത്തിനു സമീപം മദ്യം ഉപയോഗിക്കുന്നതു തടയാനും പ്രദേശവാസികള്‍ക്കു തലവേദന സൃഷ്ടിക്കാതിരിക്കാനുമാണു പൊലീസിന്റെ പരിശോധന ആവശ്യപ്പെടുന്നത്.
വിമാനത്താവളങ്ങളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ് മാതൃകയില്‍ വിദേശ നിര്‍മിത മദ്യം കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കാനുള്ള ശ്രമമാണു പരിഷ്‌കാരങ്ങളില്‍ ഏറ്റവും നവീനം. ലൈസന്‍സ് ലഭിച്ചാല്‍ കോര്‍പറേഷന്‍ പരിധികളില്‍ വില്‍പന നടത്താനാണ് ആലോചന. ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണു കേരളത്തിലെ മദ്യവില്‍പന കേന്ദ്രങ്ങളില്‍ ലഭിക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡിന് സംസ്ഥാനത്താകെ 39 മദ്യവില്‍പന കേന്ദ്രങ്ങളുണ്ട്. 29 എണ്ണമാണു സുപ്രീംകോടതി വിധി പ്രകാരം മാറ്റി സ്ഥാപിക്കേണ്ടിയിരുന്നത്. 20 എണ്ണം മാറ്റി. ഇതില്‍ തിരുവനന്തപുരത്ത് രണ്ടിടത്തു ചെറിയ തര്‍ക്കങ്ങളുണ്ട്. മറ്റുള്ളവയ്ക്കു സ്ഥലം കണ്ടെത്തിയെങ്കിലും തര്‍ക്കങ്ങളിലും സാങ്കേതിക പ്രശ്‌നങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.
https://www.facebook.com/Malayalivartha



























