എംഎം മണിക്കെതിരെ സ്വാമി: സിംഹത്തെ കാണുമ്പോള്‍ നായ കുരയ്ക്കുന്നത് സര്‍വസാധാരണമെന്ന് സുബ്രഹ്മണ്യം സ്വാമി

സിംഹത്തെ കാണുമ്പോള്‍ നായ കുരയ്ക്കുന്നത് സര്‍വസാധാരണമാണെന്ന് സുബ്രഹ്മണ്യം സ്വാമി എംപി. പ്രധാനമന്ത്രിയെ മന്ത്രി എം.എം. മണി വ്യക്തിപരമായി ആക്ഷേപിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹികളും, കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരും മുസ്‌ലീം ലീഗ് ജിഹാദികളുമാണെന്ന് അദ്ദേഹം ആരോപിച്ചു.
കര്‍ണാടകയിലെ ജയിലില്‍ക്കിടന്ന് ശശികല ഡിജിറ്റല്‍ ഭരണം നടത്തുകയാണ്. അവരുടെ നിയന്ത്രണത്തിലാണ് തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ നടക്കുന്നത്. അവരെ കര്‍ണാടക ജയിലില്‍നിന്നു തമിഴ്‌നാട്ടിലേയ്ക്കു മാറ്റുന്നതിനെതിരെ നിയമപരമായി ഒന്നും ചെയ്യാനാകില്ല.
രാമക്ഷേത്രം അയോധ്യയില്‍തന്നെ നിര്‍മ്മിക്കണം. മസ്ജിദ് ഒരു ആരാധനാലയമല്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഒ.രാജഗോപാല്‍ എംഎല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു സുബ്രഹ്ണ്യം സ്വാമി.
https://www.facebook.com/Malayalivartha



























