വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, വിവാദ ട്രാഫിക് വാര്‍ഡന്‍ ആത്മഹത്യക്ക് ശ്രമിച്ച് അവശ നിലയില്‍

ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട് മാധ്യമ ശ്രദ്ധ നേടിയ കൊച്ചിയിലെ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ വാഗ്ദാനം നല്‍കി ഒരു ഓഫീസര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് പത്മിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പത്മിനിയുടെ പരാതിയില്‍ പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട പത്മിനിയുടെ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകാതിരുന്നതു വിവാദമായിരുന്നു. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ പത്മിനി നല്‍കിയ പരാതിയില്‍ പിന്നീട് മുതിര്‍ന്ന പോലീസ് ഓഫീസര്‍ അന്വേഷണം നടത്തിയിരുന്നു.
അതിനിടെ പത്മിനിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട സംഭവവുമുണ്ടായി. റിക്രൂട്ടിംഗ് ഏജന്‍സി പത്മിനിയുടെ പേര് ഒഴിവാക്കിയതോടെയാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ നിരാഹാരമിരുന്ന പത്മിനിയെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha