അഭിമാനമുള്ള പാര്‍ട്ടിക്കാര്‍ പോലും പൊറുക്കാത്ത കുറ്റം; ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സി.പി.എം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി

പാമ്പാടി നെഹ്രു കോളജില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്നു ജീവനൊടുക്കിയ ജിഷ്ണുവിനു നീതി ലഭ്യമാക്കാന്‍ അമ്മ മഹിജയ്‌ക്കൊപ്പം പോരാട്ടം നടത്തിയ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സി.പി.എം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. അതേസമയം പുറത്താക്കിയ സമയം ശരിയായില്ലെന്നാണ് ചില നേതാക്കള്‍ പറയനുന്നത്.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തത്തില്‍നിന്നാണു പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരിലാണു നടപടി. വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ശ്രീജിത്ത്.
ഇന്നു ചേര്‍ന്ന ബ്രാഞ്ച് കമ്മറ്റി യോഗത്തിലാണു തീരുമാനം ഉണ്ടായത്. സാധാരണ, പ്രവര്‍ത്തകനെ പുറത്താക്കുമ്പോള്‍ മുന്‍കൂട്ടി അറിയിക്കാറുണ്ട്. എന്നാല്‍ ശ്രീജിത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. ബ്രാഞ്ച് കമ്മിറി യോഗം ചേര്‍ന്ന് രാത്രി എട്ടരയോടെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടി അംഗമെന്ന നിലയാലാണ് ദേശാഭിമാനിയില്‍ ശ്രീജിത്തിന് ജോലികിട്ടിയത്. അവിടത്തെ സീനിയര്‍ സബ് എഡിറ്ററാണ് ശ്രീജിത്ത്. പാര്‍ട്ടി വിരുദ്ധനായ ഒരാളിനെ പാര്‍ട്ടി മുഖപത്രത്തില്‍ എങ്ങനെയിരുത്തും. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ ആര്‍ ചെയ്യുന്നെന്നറിയുന്നില്ല.
https://www.facebook.com/Malayalivartha

























