മുഖ്യമന്ത്രിയ്‌ക്കെതിരായ കോടതി വിമര്‍ശനം പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

മുഖ്യമന്ത്രിയ്‌ക്കെതിരായ കോടതി വിമര്‍ശനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പില്‍ നല്‍കി. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് ജുഡീഷ്യല്‍ അച്ചടക്കം പാലിക്കാതെയാണ് കോടതി പരാമര്‍ശമെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു. എ.ജിയാണ് സര്‍ക്കാരിന് വേണ്ടി അപ്പീല്‍ നല്‍കിയത്.
സര്‍ക്കാരിന്റെ അപ്പീല്‍ ഇന്നുച്ചയ്‌ക്ക് ഹോക്കോടതി പരിഗണിക്കും. അതിനുമുന്നോടിയായി മുഖ്യമന്ത്രി ഇന്ന്‌രാവിലെ അഡ്വക്കേറ്റ് ജനറലുമായി കൂടികാഴ്‌ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിലാണ് കൂടികാഴ്‌ച നടത്തിയത്. ഇന്ന് തന്നെ അപ്പീല്‍ നല്‍കാനായിരുന്നു അഡ്വക്കേറ്റ് ജനറലിന് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം.
സിംഗിള്‍ ബഞ്ചില്‍ നിന്നാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഉണ്ടായത്. ഇത് മാറ്റാന്‍ ഡിവി.ന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. സലിംരാജ് ഉള്‍പ്പെടെ ഭൂമി തട്ടിപ്പുകേസ് പരിഗണിക്കവേയാണ് കോടതി മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനേയും ശക്തമായി വിമര്‍ശിച്ചത്. കളങ്കിത വ്യക്തികളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് പറഞ്ഞ കോടതി സരിത വിഷയത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിനുളള പങ്ക് ചൂണ്ടികാട്ടി. അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha