മാര്‍ അപ്രേം കരിം കുറിലോസ് പുതിയ പാത്രീയാര്‍ക്കീസ് ബാവ

ആകമാന സുറിയാനി സഭയുടെ പുതിയ പാത്രിയര്‍ക്കീസ് ബാവയായി ആഗോള സുറിയാനി സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനാധിപന്‍ മാര്‍ അപ്രേം കരിം കുറിലോസിനെ സിറിയയില്‍ നടന്ന സുന്നഹദോസില്‍ തിരഞ്ഞെടുത്തു.
ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ അച്ചാനെയിലെ യാക്കോബ് ബുര്‍ദാന പളളിയിലായിരുന്നു തിരഞ്ഞെടുപ്പ്. മാര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ എന്ന സ്ഥാനപ്പേരാകും അദ്ദേഹം സ്വീകരിക്കുക. ലബനോണിലെ അറ്റായനിയിലെ താത്‌കാലിക പാത്രിയര്‍ക്കാ ആസ്ഥാനമായ മാര്‍ യാക്കോബിന്റെ ദയറായില്‍ പ്രാര്‍ത്ഥന നിറവിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ട് ലഭിച്ച മാര്‍ സിറിള്‍ അപ്രേം ബാവയോട് കാതോലിക്ക പാത്രിയര്‍ക്കീസ് ആകാനുളള സമ്മതം ചോദിക്കുകയും അദ്ദേഹം സമ്മതമറിയിക്കുകയും ചെയ്‌തതോടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha