സുധീരന് വേണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്കു വേണം... സുധീരന്‍ കാണാന്‍ കൂട്ടാക്കാതിരുന്ന സുകുമാരന്‍ നായരെ ഉമ്മന്‍ ചാണ്ടി എന്‍എസ്‌എസ് ആസ്ഥാനത്തെത്തി കണ്ടു

വിവാദങ്ങള്‍ക്ക് തത്‌കാലം വിട നല്‍കി ഉമ്മന്‍ചാണ്ടി സുകുമാരന്‍ നായരെ കണ്ടു.
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മുമ്പ് എന്‍എസ്‌എസ് ആസ്ഥാനത്തെത്തിയെങ്കിലും സുകുമാരന്‍ നായരെ കാണാന്‍ കൂട്ടാക്കാതിരുന്നത് ഏറെ വിവാദമായിരുന്നു. മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തി മടങ്ങിയ സുധീരനെതിരെ വലിയ വിമര്‍ശനമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. ആര്‍ക്കും കയറി ഇറങ്ങാനുള്ള സ്ഥലമല്ല മന്നം സമാധിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സുകുമാരന്‍ നായര്‍ക്കെതിരെ സുധീരനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെ എന്‍എസ്‌എസുമായുള്ള ബന്ധവും വഷളായി.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുകുമാരന്‍ നായരെ അനുനയിപ്പിക്കുന്നതിനാണ് ഉമ്മന്‍ ചാണ്ടി പെരുന്നയിലെ ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കണ്ടത്. രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യനോടൊപ്പമാണ് സുകുമാരന്‍ നായരെ ഉമ്മന്‍ചാണ്ടി കണ്ടത്. സുകുമാരന്‍ നായരുമായി ഏറെ അടുപ്പമാണ് പിജെ കുര്യനുള്ളത്. കൂടിക്കാഴ്‌ച അരമണിക്കൂറോളം നീണ്ടു.
കോണ്‍ഗ്രസുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്ന എന്‍എസ്‌എസിന്റെ പിണക്കം മാറ്റാന്‍ ഈ കൂടിക്കാഴ്‌ച കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha