ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം, ഭൂമിതട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ രണ്ട് ഹൈക്കോടതി പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു

സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരായ രണ്ട് ഹൈക്കോടതി പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരണം നല്‍കണം, സ്റ്റാഫില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരുണ്ട് എന്നീ പരാമര്‍ശങ്ങള്‍ക്കാണ് സ്റ്റേ.
പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് വിധി. ജഡ്ജി ജുഡീഷ്യറി അച്ചടക്കം പാലിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് പരാമര്‍ശമെന്നും അപ്പീലില്‍ ഉണ്ടായിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് മുന്‍കാലങ്ങളിലുണ്ടായ ചില വിധികളുടെ അടിസ്ഥാനത്തില്‍ പരാമര്‍ശം മാറ്റിക്കിട്ടാവുന്നതാണെന്നാണ് സര്‍ക്കാരിന് നേരത്തെ ലഭിച്ച നിയമോപദേശം.
കേസില്‍ കക്ഷിയല്ലാത്ത ഭരണാധികാരിയെ കോടതികള്‍ നേരിട്ട് വിമര്‍ശിക്കരുതെന്ന് ഹരിയാണ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലക്കെതിരെയുള്ള കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ സുപ്രീംകോടതി വിധികൂടി അിടസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha