മുന്നണി മാറിയപ്പോള്‍ ... വിഎസ് ചതിയനെന്നും പിണറായി കൊള്ളക്കാര്‍ക്കും കൊലയാളികള്‍ക്കും വേണ്ടി ആത്മാവ് പണയപ്പെടുത്തിയെന്നും ചന്ദ്രചൂഡന്‍

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ ടി.ജെ ചന്ദ്രചൂഡന്‍ രംഗത്തെത്തി. വി.എസ് അച്യുതാനന്‍ ചതിയനാണെന്ന് ചന്ദ്രചൂഡന്‍ ആരോപിച്ചു. വി എസിന്റെ ഇപ്പോഴത്തെ നിലപാട് അപരാധപരമാണ്.
പിണറായി വിജയന്‍ ആത്മാവ് പണയപ്പെടുത്തിയ വ്യക്‌തിയാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. കൊള്ളക്കാര്‍ക്കും കൊലപാതകികള്‍ക്കും കുത്തകള്‍ക്കും വേണ്ടിയാണ് പിണറായി ആത്മാവ് പണയപ്പെടുത്തിയതെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് ഉപരോധം എന്തുകൊണ്ട് പിന്‍വലിച്ചുവെന്ന് സിപിഎം വ്യക്‌തമാക്കണമെന്നും ചന്ദ്രചൂഡന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha