ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്‌റിന്റെ മരണം പരിശീലകന്മാരുടെ പീഡനം മൂലം ; ആത്മഹത്യ കുറുപ്പ് കണ്ടെത്തി

പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയിലെ കേഡറ്റ് ഗുഡെപ സൂരജിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു പരിശീലകര്‍ പീഡിപ്പിച്ചതായി കുറിപ്പിലുണ്ടെന്നും പൊലീസ്. അസ്വാഭാവിക മരണത്തിനു കേസെടുത്ത സംഭവത്തില്‍, ആത്മഹത്യാ പ്രേരണക്കുറ്റം കൂടി നാവിക അക്കാദമി ഉദ്യോഗസ്ഥര്‍ക്കു മേല്‍ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
മെയ് 17നു വൈകിട്ട് 5.30ന് ആണു സൂരജിനെ അക്കാദമിക് കെട്ടിടമായ ആര്യഭട്ട ബ്ലോക്കിന്റെ മുറ്റത്ത് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്നു നാവിക അക്കാദമി അധികൃതര്‍ അറിയിച്ചു.
പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സൂരജ് 18നു പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു.
https://www.facebook.com/Malayalivartha























