മെട്രോ ഉദ്ഘാടനം മേയ് 30ന് നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി, മോഡിയുടെ സൗകര്യം അനുസരിച്ചായിരിക്കും ഉദ്ഘാടനം

കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം മേയ് 30ന് നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മേയ് 30ന് ഉദ്ഘാടനം നടത്തുമെന്ന കടകംപ്പള്ളിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമയം ലഭിക്കുന്നതിനായി ശ്രമം തുടരുന്നു. ഈ മാസം 30നു തന്നെ ഉദ്ഘാടനം നടത്തുമെന്നു തീരുമാനിച്ചിട്ടില്ല. ഏപ്രില്‍ 11ന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ ഒരു ദിവസം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമേ തീയതി നിശ്ചയിക്കുകയുള്ളൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഉദ്ഘാടന തീയതി സംബന്ധിച്ച് കടുംപിടുത്തം ഇല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ച് തീയതിയില്‍ മാറ്റം വരുത്തുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് 30ന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 11ന് തന്നെ പ്രധാനമന്ത്രിയെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം സംബന്ധിച്ച കാര്യം അറിയിച്ചിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് മറുപടിയൊന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ചിരുന്നില്ല. ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി വരാമെന്ന് അറിയിച്ചാല്‍ ഉദ്ഘാടന ദിവസം മാറ്രുന്ന കാര്യത്തില്‍ പ്രശ്‌നമില്ലെന്നും കടകംപ്പള്ളി പ്രതികരിച്ചു. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താതെ മെട്രോ ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.
https://www.facebook.com/Malayalivartha























