സംസ്ഥാനത്തു പകര്‍ച്ചപ്പനി വര്‍ദ്ധിക്കുന്നു; രോഗബാധ കൂടുതല്‍ തലസ്ഥാനത്ത്, മുന്‍കരുതലുകളുമായി ആരോഗ്യ വകുപ്പ് രംഗത്ത്

സംസ്ഥാനത്ത് വിവിധതരം പനികള്‍ പടരുന്നു. ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് തലസ്ഥാന ജില്ലയിലാണ്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് നാലുപേര്‍ മരിച്ചു. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടികളുമായി രംഗത്തുണ്ടെങ്കിലും രോഗം പടരുകതന്നെയാണ്. മൂന്നുപേര്‍ എച്ച്1എന്‍1 ബാധിച്ചും ഒരാള്‍ എലിപ്പനി മൂലവുമാണ് മരിച്ചത്. കൊല്ലം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് മരണം. തിരുവനന്തപുരത്ത് 66 പേര്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 1602 പേര്‍ പനി ബാധിച്ചു ചികിത്സതേടി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആറ് ഡോക്ടര്‍മാര്‍ക്കും ഡെങ്കിപ്പനി ബാധിച്ചു. കൊല്ലം ജില്ലയില്‍ ഇന്നലെ ചികില്‍സ തേടിയത് 728 പേര്‍. കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കൂടുതലാണിത്. 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജനുവരി മുതല്‍ ജില്ലയില്‍ എച്ച്1 എന്‍1 63 പേര്‍ക്ക് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ ദിവസം ശരാശരി 300 പേരാണ് ഈയാഴ്ച പനി ബാധിച്ച് ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയത്. ആലപ്പുഴ ജില്ലയില്‍ ഇന്നലെ ഏഴു പേരെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ക്ക് എലിപ്പനിയും ഏഴു പേര്‍ക്ക് ചിക്കന്‍ പോക്‌സും സ്ഥിരീകരിച്ചു.
പകര്‍ച്ചപ്പനി ബാധിച്ച് 532 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കോട്ടയം ജില്ലയില്‍ ഇന്നലെ മാത്രം 317 പേര്‍ ചികില്‍സ തേടി. ഈ മാസം ഇതുവരെ 16 പേര്‍ക്കു ഡെങ്കിപ്പനി ബാധിച്ചു. 120 ഇതര സംസ്ഥാന തൊഴിലാളികളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 24 പേര്‍ക്കാണ് ഇതുവരെ എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 15 കുട്ടികളെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി ജില്ലയില്‍ ഈ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 4333 ആണ്. ഇതില്‍ ഒന്‍പതു പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 82 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; 93 പേരില്‍ എച്ച്1എന്‍1 ബാധയും. എലിപ്പനി ബാധിച്ച് 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പായിപ്ര, അങ്കമാലി, പെരുമ്പാവൂര്‍ മേഖലകളിലും മലയോര പ്രദേശങ്ങളിലുമാണ് ഇത്തവണ പനി പടര്‍ന്നിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ ഏപ്രിലിനുശേഷം ഇതുവരെ 108 പേര്‍ക്ക് ഡെങ്കിപ്പനി വന്നതായാണ് കണക്ക്. ഒല്ലൂരിലെ പടവരാട് മേഖലയിലാണിത്.
പാലക്കാട് ജില്ലയില്‍ ഈ മാസം 109 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രതിദിനം 40-50 പേരാണ് ഡെങ്കി രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നത്. മലപ്പുറം ജില്ലയില്‍ 146 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. 12 പേര്‍ക്ക് സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ 56 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 13 പേര്‍ക്ക് എച്ച്1എന്‍1. മട്ടന്നൂര്‍ പഞ്ചായത്തിലാണ് പ്രധാനമായും ഡെങ്കി പടര്‍ന്നത്. കാസര്‍കോട് ജില്ലയില്‍ രണ്ടു മാസത്തിനിടെ മൂന്നുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























