മൂന്നാമന്റെ ഫോണ്‍വിളി സഹിച്ചില്ല, രണ്ടുകുട്ടികളുള്ള യുവതിയെ കൊന്ന കാമുകന്‍ അറസ്റ്റില്‍

യുവതിയെ കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍. കറ്റാനം ഭരണിക്കാവ് പുത്തന്‍പുരയില്‍ പടീറ്റതില്‍ ഭാനുവിന്റെ മകള്‍ പുഷ്പകുമാരി(ലക്ഷ്മി44)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുമാരപുരം പൊത്തപ്പള്ളി ശാന്താ ഭവനത്തില്‍ വേണു(39)വിനെ പോലീസ് അറസ്റ്റ് ചെയ്തു. മേസ്തരിപ്പണിക്കാരനാണ് വേണു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ മാധവാ ജങ്ഷന് സമീപം വാടകവീട്ടിലായിരുന്നു സംഭവം.
രാത്രി 12 മണിയോടെയാണ് സംഭവം പോലീസ് അറിഞ്ഞത്. പോലീസ് പറയുന്നതിങ്ങനെ: ഒരാഴ്ച മുമ്പാണ് വേണു മാധവാ ജങ്ഷനില്‍ വീട് വാടകയ്‌ക്കെടുത്തത്. മൂന്നു ദിവസം മുമ്പ് ഇരുവരും ഇവിടെ താമസത്തിന് എത്തി. ഇരുവരും വേറെ വിവാഹം കഴിച്ചവരാണ്. പുഷ്പകുമാരിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. സുഹൃത്ത് വഴിയാണ് വേണുവിന് പുഷ്പകുമാരിയുടെ മൊെബെല്‍ നമ്പര്‍ ലഭിച്ചത്.
ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും പല സ്ഥലങ്ങളിലും ഒരുമിച്ച് താമസിച്ച ശേഷമാണ് ഹരിപ്പാട് എത്തിയത്. പുഷ്പകുമാരിയെ വിവാഹം കഴിക്കാന്‍ വേണു താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച പുഷ്പകുമാരിയുടെ ഫോണില്‍ വന്ന കോളിനെച്ചൊല്ലി തര്‍ക്കം ഉണ്ടായി. വേണു പുഷ്പകുമാരിയുടെ ഫോണ്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇതിനെ ചൊല്ലി വഴക്കു തുടര്‍ന്നപ്പോള്‍ പുഷ്പകുമാരി വീട് വിട്ടുപോകാന്‍ ഒരുങ്ങുകയും ഇനിയും ഇത് തുടര്‍ന്നാല്‍ താന്‍ ജീവന്‍ ഒടുക്കുമെന്നും പറഞ്ഞ് ഷാള്‍ കഴുത്തില്‍ മുറുക്കി കാണിച്ചു. നീ ചാകണ്ട ഞാന്‍ കൊല്ലാമെന്ന് പറഞ്ഞ് വേണു ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം വേണു സുഹൃത്തായ പള്ളിപ്പാട് സ്വദേശി മഹേഷി(42)നെ മാലിന്യം കുഴിച്ചിടാന്‍ ഉണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു വന്നു. തുടര്‍ന്ന് ഇരുവരും മദ്യപിച്ചു. പിന്നീടാണ് മൃതദേഹം മഹേഷിനെ കാണിക്കുന്നത്. മൃതദേഹം കണ്ട് ഭയന്ന മഹേഷ് കുഴിച്ചിടാന്‍ മണ്‍വെട്ടി എടുത്ത് കൊണ്ടുവരാമെന്നു പറഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിലായ വേണു ചോദ്യംചെയ്യലിനിടയില്‍ കുറ്റം സമ്മതിച്ചു. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന യുവതിക്ക് മുന്‍വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്.
പ്രതി വേണുവും വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ്ചന്ദ്ര, കായംകുളം ഡിെവെ.എസ്.പി അനില്‍ദാസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ്.പി ഉദയഭാനു, ഹരിപ്പാട് സി.ഐ: ടി.മനോജ്, കായംകുളം സി.ഐ: റെജിജേക്കബ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കായംകുളം ഡിെവെ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha























