പീഡന ബുള്ളറ്റ് സ്വാമിയുടെ ആഡംബര ജീവിതം ഇങ്ങനെ...

ദൈവസഹായം എന്ന പേരില്‍ കോലഞ്ചേരിയില്‍ ഹോട്ടലുകള്‍ നടത്തിയിരുന്നയാളാണ് തിരുവനന്തപുരത്തെ പെണ്‍കുട്ടിയെ വീട്ടിലെത്തി നിരന്തം പീഡിപ്പിച്ചുവന്ന ഗംഗേശാനന്ദ് തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരി. കോലഞ്ചേരി പട്ടിമറ്റം ചെങ്ങറയിലെ സാധാരണ കുടുംബത്തിലാണ് ജനനം. നാല് സഹോദരങ്ങളുണ്ട്. പിതാവിന്റെ ഹോട്ടലില്‍ നിന്ന് വേറെ മൂന്നു ഹോട്ടലുകളും ഇയാള്‍ ആരംഭിച്ചു.
ഇവ ഇപ്പോള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. 15 വര്‍ഷം മുമ്പ് തരികിട പൂജകളും ആത്മീയ പരിപാടികളുമായി നടക്കവേയാണ് നാടുവിട്ടത്. അപ്പോഴേ ആള്‍ അത്യാവശ്യം സല്‍പ്പേര് സമ്പാദിച്ചിരുന്നു. നാല് വര്‍ഷം കഴിഞ്ഞ് പിന്നെ സ്വാമിയായാണ് പ്രത്യക്ഷപ്പെട്ടത്. വെളുത്ത മുണ്ടും മേല്‍മുണ്ടുമായി ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന ഹരിസ്വാമിക്ക് അങ്ങിനെ ബുള്ളറ്റ് സ്വാമിയെന്ന് പേരുകിട്ടി. ദൈവസഹായം സ്വാമിയെന്നും വിളിപ്പേരുണ്ടായി. പുത്തന്‍കുരിശിലും ജില്ലയുടെ വിവിധഭാഗങ്ങളിലും നിരവധി ഭൂസ്വത്തുക്കളുണ്ടെന്നാണ് വിവരം.
ആഢംബര കാറുകളിലായിരുന്നു സഞ്ചാരം. ആഭിചാരക്രിയകളായിരുന്നു പ്രധാന പരിപാടിയത്രെ. നല്ല വിദ്യാഭ്യാസവും പെരുമാറ്റവും അസാധാരണമായ ചങ്കൂറ്റവും കൊണ്ട് ഇടപെടുന്നവരുടെ വിശ്വാസം ആര്‍ജിക്കുന്ന സ്വാമി നാട്ടിലെ പല പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു. കൊല്ലം പന്മന ആശ്രമത്തില്‍ ചെന്നതിന് ശേഷമാണ് ദീക്ഷ സ്വീകരിച്ച് കാവിധാരിയായി ഗംഗേശാനന്ദ് തീര്‍ത്ഥപാദര്‍ എന്ന പേരാക്കിയത്. ഇതിന് ശേഷവും നാട്ടിലെത്തിയാല്‍ ബുള്ളറ്റില്‍ തന്നെയായിരുന്നു സഞ്ചാരം.
ഇന്നലെയാണ് വീട്ടില്‍ പൂജയ്‌ക്കെന്ന പേരില്‍ വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തത് . ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് പീഡനം ചെറുക്കാന്‍ വേണ്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. 54 വയസുകാരനായ സ്വാമിയേ കഴിഞ്ഞ ദിവസം രാത്രി 12.39 നാണ് ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി.
https://www.facebook.com/Malayalivartha























