പീഡന ശ്രമത്തിനിടെ ലിംഗം പോയത് കുമ്മനത്തിന്റെ അടുത്ത സ്വമിയ്ക്ക്!!

നിരന്തരമായ പീഡനത്തെ ചെറുക്കാന്‍ യുവതി സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചത് വാര്‍ത്തയായപ്പോള്‍ കുടുങ്ങിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഘപരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വാമി കുമ്മനത്തിന്റെ വലം കയ്യായി പല സമരങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ തീപ്പൊരിയായി ഈ സ്വാമിയെ ഇപ്പോള്‍ തള്ളിപറയേണ്ട ഗതികേടിലാണ് സംഘപരിവാര്‍ അനുകൂലികള്‍.
എറണാകുളം കോലഞ്ചേരി സ്വദേശിയാണ് ശ്രീഹരി. ഗണേശാനന്ദ തീര്‍ത്ഥ സ്വാമി, ഗംഗാശാനന്ദ സ്വാമി എന്നീ പേരുകളില്‍ ഇയാള്‍ അറിയപ്പെടുന്നുണ്ട്. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയെന്ന നിലയിലാണ് സ്വാമി കേരളീയ പൊതുസമൂഹത്തില്‍ നിറഞ്ഞത്.
എന്നാല്‍ ശ്രീഹരിക്ക് ആശ്രമവുമായി ബന്ധമില്ലെന്നും 15 വര്‍ഷം മുമ്പ് ഇയാള്‍ ആശ്രമം വിട്ടിരുന്നുവെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നതെന്ന് പന്മന ആശ്രമം പറയുന്നു. എന്നാല്‍ ഈ വാദം പോലീസ് തള്ളികളഞ്ഞു.
പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രീയം മുറിച്ചതോടെയാണ് സ്വാമിയെ തള്ളിപ്പറഞ്ഞ് പന്മന ആശ്രമം രംഗത്ത് വന്നത്. എന്നാല്‍ പതിനഞ്ച് കൊല്ലമെന്ന ആശ്രമത്തിന്റെ വാദം നിലനില്‍ക്കുന്നതല്ല. ഈ അടുത്ത കാലത്ത് പോലും സ്വാമി പന്മന ആശ്രമത്തിന്റെ പേരുപയോഗിച്ച് സാമൂഹിക ഇടപെടലുകളില്‍ സജീവമായിരുന്നു
ഇടക്കിടെ പന്മന ആശ്രമത്തില്‍ ഇപ്പോഴും എത്താറുണ്ടായിരുന്നു. 15 ദിവസം മുമ്പ് ആശ്രമത്തില്‍ ഇയാള്‍ എത്തിയിരുന്നുവെന്നും പരിപാടിയില്‍ പങ്കെടുത്ത് അന്നുതന്നെ മടങ്ങുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ചവറ പൊലീസ് ആശ്രമത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇതും ആശ്രമവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha























