Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പേട്ടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മാതാവിനെതിരെയും കോടതിയില്‍ മൊഴി നല്‍കി

21 MAY 2017 09:51 AM IST
മലയാളി വാര്‍ത്ത

ഗംഗേശാനന്ദസ്വാമിയുടെ ലിംഗച്ഛേദം നടത്തിയ സംഭവത്തില്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴി യുവതി കോടതിയില്‍ തിരുത്തി. മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടിയാണ് സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഇതിനിടയില്‍ താന്‍ കത്തി പിടിച്ചുവാങ്ങി ലിംഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും യുവതി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതായി മധ്യമം റിപ്പോര്ട്ട് ചെയ്യുന്നു.

നേരത്തേ, താന്‍ കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് സ്വാമിയുടെ ലിംഗം മുറിച്ചെന്നാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പൊലീസിനോട് പറയാന്‍ വൈമനസ്യം കാട്ടിയ യുവതി കോടതിയില്‍ മാതാവിനെതിരായി മൊഴി നല്‍കി. സംഭവത്തില്‍ മാതാവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അവര്‍ മൊഴി നല്‍കി. സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് ഒന്നും പറയാത്തത്. സംഭവ ദിവസം തന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തള്ളിയത്.

നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജീവന്‍ രക്ഷാർത്ഥവും  പീഡനം സഹിക്കവയ്യാതെയും സ്വാമിയില്‍നിന്ന് കത്തി തട്ടിപ്പറിച്ച് ലിഗം ച്ഛേദിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞതോടെ മാതാപിതാക്കളെ വീണ്ടും ചോദ്യംചെയ്യുമെന്നും അതിന്റെ  അടിസ്ഥാനത്തിലായിരിക്കും മാതാവിനെതിരെ കേസെടുക്കുകയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ 'മാധ്യമ'ത്തോട് പറഞ്ഞു..

അതേസമയം ഗംഗേശാനന്ദ സ്വാമിയെന്ന ശ്രീഹരി പേട്ട കണ്ണമ്മൂലയിലെ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത് ദൈവത്തെന്റ പേരുപറഞ്ഞ്. 2012ല്‍ പുറത്തിറങ്ങിയ ആഷിക്ക് അബു ചിത്രമായ '22 ഫീമെയില്‍ കോട്ടയം' മോഡല്‍ സംഭവമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമെന്ന് അദ്ദേഹത്തിന്റെ ഭക്തര്‍ കരുതുന്ന ഭൂമിയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥ ഡോ. ബി. സന്ധ്യ വീടുപണിയാന്‍ തുടങ്ങിയതോടെയാണ് ഗംഗേശാനന്ദ സ്വാമി തലസ്ഥാനത്ത് വേരുറപ്പിക്കുന്നത്.

സ്ഥലം സംരക്ഷിക്കാന്‍ ചട്ടമ്പിസ്വാമിയുടെ ഭക്തര്‍ സമരവുമായി രംഗത്തെത്തി. ഇതി!!െന്റ മുന്‍നിരയില്‍ ഗംഗേശാനന്ദയായിരുന്നു. സമരത്തിനിടയില്‍ പ്രാഥമിക കര്‍മങ്ങള്‍ക്കും പൂജാദി ആവശ്യങ്ങള്‍ക്കും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടുകാരുമായി അടുപ്പത്തിലായി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബി. സന്ധ്യക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചതോടെ സമരം അവസാനിച്ചു. പക്ഷേ, പെണ്‍കുട്ടിയുടെ വീടുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയാറായില്ല. വീട്ടുകാരുടെ വിശ്വാസം നേടിയ ഗംഗേശാനന്ദ മകള്‍ക്ക് ഈശ്വര കോപമുണ്ടെന്നും പരിഹാരമായി കോട്ടയം, എറണാകുളം ജില്ലകളിലെ ആശ്രമങ്ങളും അമ്പലങ്ങളും സന്ദര്‍ശിച്ച് പൂജകള്‍ നടത്തേണ്ടിവരുമെന്നും വീട്ടുകാരോട് പറഞ്ഞു.

ഇത് വിശ്വസിച്ച വീട്ടുകാര്‍ പ്ലസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഗംഗേശാനന്ദക്കൊപ്പം അയച്ചു. ഈ കാലത്താണ് യുവതി ആദ്യമായി പീഡനത്തിന് ഇരയായത്. തന്നിലൂടെ ദൈവത്തിന്റെ  അനുഗ്രഹം ലഭിക്കുമെന്ന് പറഞ്ഞായിരുന്നേത്ര പീഡനം. എന്നാല്‍, തിരിച്ചറിവെത്തിയതോടെ പീഡനത്തെ എതിര്‍ത്തു. എന്നാല്‍, വീട്ടുകാരുടെയും നാട്ടുകാരുടെയും ഇടയില്‍ മോശക്കാരിയാക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.

അവസാനം സ്വയരക്ഷക്കു വേണ്ടിയാണ് കത്തിയെടുക്കേണ്ടിവന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിനുശേഷം വീടുവിട്ടിറങ്ങിയോടിയ യുവതിയെ ശനിയാഴ്ച പുലര്‍ച്ച വഴിയില്‍നിന്നാണ് പൊലീസ് കണ്ടെത്തിയത്. ലിംഗച്ഛേദവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends