ജനനേന്ദ്രിയം മുറിച്ച സംഭവം; പെണ്‍കുട്ടി പോലീസിനെ സമീപിക്കണമായിരുന്നു- ശശി തരൂര്‍

എട്ട് വര്‍ഷമായി തന്നെ ലൈംഗീകമായി പീഡിപ്പിക്കുന്ന സന്ന്യാസിയുടെ ജനനേന്ദ്രിയം യുവതി അറുത്തെടുത്ത സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം അരിഞ്ഞെടുത്ത് നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് സിഎന്‍എന്‍-ഐബിഎന്‍ ചാനലിനോട് പ്രതികരിക്കവേ തരൂര്‍ പറഞ്ഞു.
എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമ്മുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ഒരു നല്ല പ്രവണതയാണോ...? തരൂര്‍ ചോദിക്കുന്നു. വെള്ളിയാഴ്ച്ച രാത്രിയാണ് തിരുവനന്തപുരം പേട്ടയില്‍ തന്നെ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ച സന്ന്യാസിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തത്. കൃത്യത്തിന് ശേഷം പോലീസില്‍ വിവരമറിയിച്ച പെണ്‍കുട്ടി പേട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡി.കോളേജില്‍ ചികിത്സയിലാണ്. ലൈംഗീകാതിക്രമത്തിനും പോക്‌സോ നിയമപ്രകാരവും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























