ആശുപത്രിയില്‍ കഴിയുന്ന ജനനേന്ദ്രിയം പോയ സ്വാമിയെ കൗതുകത്തോടെ നോക്കി രോഗികള്‍!!

രാത്രിയില്‍ വീട്ടിലെത്തിയ സ്വാമിയുടെ ജനനേന്ദ്രീയം വെട്ടിമാറ്റിയ ശേഷം പെണ്‍കുട്ടി നേരെ ഓടിയത് സ്റ്റേഷനിലേക്ക്. പേട്ട പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി വനിതാ പൊലീസുകാരോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഉടന്‍ കുട്ടിയെ അകത്തേക്ക് കൊണ്ട് പോയി വിശദമായി പരാതി കേട്ടു. ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്തേക്ക് പൊലീസ് വാഹനം കുതിച്ചു പാഞ്ഞു.
സംഭവസമയത്ത് പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും കിടപ്പിലായ അച്ഛനുമാണ് ഉണ്ടായിരുന്നത്. പൊലീസുകാരെ കണ്ടയുടെനെ സ്വാമി പറഞ്ഞത് തനിക്ക് ആവശ്യമില്ലാത്ത സാധനം മുറിച്ചുമാറ്റിയെന്നാണ്. 90 ശതമാനത്തേളെം ഛേദിക്കപ്പെട്ട ജനനേന്ദ്രിയവും കൈയിലെടുത്ത് വലിയ ശബ്ദമുണ്ടാക്കിയ സ്വാമി വാഹനത്തില്‍ കയറാന്‍ പോലും മടിക്കുകയായിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസ് സ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയശേഷം ആശുപത്രിയുടെ അഞ്ചാം വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. വാര്‍ഡിലും തൊട്ടടുത്ത വാര്‍ഡിലുമുണ്ടായിരുന്നവര്‍ വിവരമറിഞ്ഞയുടനെ സ്വാമിയെ കാണാന്‍ ഓടിക്കൂടുകയായിരുന്നു. പെണ്‍കുട്ടിയാല്‍ ലിംഗം പോയ സ്വാമിയുടെ കിടപ്പ് കാണാന്‍ നിരവധിപേര്‍ എത്തിയപ്പോള്‍ സ്വാമി ഇടയ്ക്ക് നിയന്ത്രണം വിട്ട് അലറുകയും ചെയ്തു.
ആശുപത്രിയില്‍ സ്വാമി നിയന്ത്രണം വിടുന്നുവെന്ന വാര്‍ത്തയും കാഴ്ച്ചക്കാരെ കുറച്ചില്ല. തന്റെ ചിത്രവും മറ്റും പകര്‍ത്താന്‍ ശ്രമിക്കുന്നതിലെ അസ്വസ്ഥതയാണ് സ്വാമി പ്രകടിപ്പിച്ചത്. പിന്നീട് അഞ്ചോളം പൊലീസുകാര്‍ അവിടെയെത്തി സ്വാമിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ പൊലീസ് നിയന്ത്രിക്കുകയും ചെയ്തു. ആശുപത്രി വാര്‍ഡില്‍ സ്വാമിക്ക് അടുത്തുള്ള ചിലര്‍ വലിയ കൗതുകത്തോടെയും സ്വാമിയെ നോക്കുന്നതും കാണാമായിരുന്നു. തന്നെ കാണാന്‍ ആളുകള്‍ കൂടുന്നുവെന്ന് മനസ്സിലാക്കിയ സ്വാമി ഒരു വശം ചരിഞ്ഞ് കിടക്കുകയും മറുകൈകൊണ്ട് മുഖം മറയ്ക്കുകയുമായിരുന്നു.
ചടമ്പി സ്വാമി ആശ്രമവുമായി ബന്ധപ്പെട്ടാണ് സ്വാമി ഇവിടെ സ്ഥിരമായ വന്നു തുടങ്ങിയത്. കഴിഞ്ഞ ആറ് വര്‍ഷമായി സ്വാമി ഇവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നാണ് നാട്ടുകാരും അയല്‍വാസികളും പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ കിടപ്പിലാണ്. പല സ്ഥലങ്ങളിലും ചികിത്സയ്ക്കായി കൊണ്ട് പോയെങ്കിലും ഗുണം ലഭിക്കാത്തതിനെ തുടര്‍ന്ന കുടുംബം മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിച്ച് നടക്കുമ്പോഴാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന ശ്രീഹരി സ്വാമിയെക്കുറിച്ച് ഇവര്‍ അറിയുന്നത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ ചികിത്സയ്ക്കും മറ്റ് പരിചരണങ്ങള്‍ക്കുമായി എത്തിയ സ്വാമി ക്രമേണ കുടുംബവുമായി നല്ല ബന്ധത്തിലാവുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും അച്ഛനുമായും നല്ല സൗഹൃദത്തിലായ ശേഷം പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ വഴിവിട്ട ബന്ധം സ്ഥാപിക്കുകയായിരുന്നു. പെണ്‍കുട്ടി പ്ലസ് വണ്ണിന് പഠിക്കുംമ്പോള്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നു. പല തവണ അമ്മയോട് പെണ്‍കുട്ടി പരാതി പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല.
പെണ്‍കുട്ടിയുടെ വീടിന്റെ അയല്‍വാസികള്‍ പറയുന്നത് സ്വാമി കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടെ സ്ഥിരം സന്ദര്‍ശകനാണെന്നാണ്. പെണ്‍കുട്ടിയുടെ അച്ഛന്റെ ചികിത്സയ്ക്കായി വന്നിരുന്ന സ്വാമിയുടെ ജീവിത ശൈലിയും കാലം കഴിയും തോറും മാറി വരുന്നതായി ശ്രദ്ധിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. അയല്‍വാസികളുമായി ഇവര്‍ വലിയ രീതിയില്‍സഹകരിച്ചിരുന്നില്ല. മിക്കവാറും ദിവസങ്ങളിലും സ്വാമി ഇവിടെ എത്താറുണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ നടന്നുവന്നിരുന്ന സ്വാമി പിന്നീട് ഓട്ടോ പിടിച്ചു വരാന്‍ തുടങ്ങി.
ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ഇയാള്‍ ടൊയോട്ടയുടെ എത്തിയോസ് ക്രോസ് മോഡലിന്റെ സെറീന്‍ ബ്ലൂയിഷ് സില്‍വര്‍ കാറില്‍ വരാന്‍ തുടങ്ങിയെന്നും ചിലപ്പോഴൊക്കെ പെണ്‍കുട്ടിയുടെ മാതാവും ഇയാളും കാറില്‍ കയറി പോകുന്നത് കണ്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സ്വാമിയുടെ സന്ദര്‍ശനവും വീട്ടുകാരുമായുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോള്‍ അവരെ കുറിച്ചൊന്നും പറയാന്‍ വയ്യെന്ന മറുപടിയാണ് ചില നാട്ടുകാര്‍ നല്‍കിയത്. ഇന്നലെയും സ്വാമി സ്വന്തം കാറിലാണ് ഇവിടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.
https://www.facebook.com/Malayalivartha

























