Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

കാമ വെറിയാന്‍ സ്വാമി പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് തട്ടിയത് നാല്പത് ലക്ഷം രൂപ

21 MAY 2017 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല; ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ? ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീകരിക്കാൻ നില്ക്കരുതെന്ന് അഞ്ജു പാർവതി പ്രഭീഷ്

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 49 പേർ അറസ്റ്റിൽ; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നു

ജനല്‍ കട്ടിള ദേഹത്ത് വീണു ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം

രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്ന് പരാതിക്കാരി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

സ്വാമിയുടെ ലൈംഗീകാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 23 കാരിയായ പെണ്‍കുട്ടി സ്വമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയത് ഞെട്ടിയ്ക്കുന്ന മൊഴി. അച്ഛന്റെ രോഗം മാറാനുള്ള പ്രാര്‍ത്ഥനകളുമായി എത്തിയ സ്വാമി വിട്ടില്‍ നിന്ന് നാല്‍പ്പത് ലക്ഷത്തോളം രൂപയും തട്ടിയെടുത്തും. ഏറ്റവുമൊടുവില്‍ സ്വാമിയ്ക്ക് കാറു വാങ്ങി നല്‍കിയതും ഈ വീട്ടുകാര്‍ ലോണെടുത്തിട്ടായിരുന്നു.

കഴുത്തില്‍ കത്തി വച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നഗരത്തിലെ ഒരു കോളേജിലെ അവസാനവര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ തിരുവനന്തപുരം കണ്ണമ്മൂലയിലാണ് അത്യപൂര്‍വമായ ഈ സംഭവം ഉണ്ടായത്.

ചങ്ങനാശേരി സ്വദേശിയും പന്മന ആശ്രമത്തില്‍ കുറച്ചുനാള്‍ അന്തേവാസിയുമായിരുന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ വിദഗ്ദ്ധര്‍ തുന്നിപ്പിടിപ്പിച്ചെങ്കിലും മൂത്രക്കുഴലും രക്തക്കുഴലുകളും പൂര്‍ണമായി മുറിഞ്ഞുപോയത് കൂട്ടിച്ചേര്‍ക്കാനായില്ല. എന്നാല്‍ സ്വാമി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു

ജനനേന്ദ്രിയം അറ്റു തൂങ്ങിയെങ്കിലും മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴും സ്വാമിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. രക്തസ്രാവം നിലയ്ക്കാനുള്ള മരുന്നുകള്‍ നല്‍കിയശേഷം ഇന്നലെ രാവിലെയോടെയാണ് സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന സ്വാമി പ്ലസ് വണ്‍ പഠനകാലം മുതല്‍ ലൈംഗികമായി ചൂഷണം ചെയ്തു തുടങ്ങിയെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.10നുള്ള ബിക്കാനിര്‍ എക്പ്രസില്‍ തിരുവനന്തപുരത്തെത്തിയ സ്വാമിയെ പെണ്‍കുട്ടിയുടെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സഹോദരനാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പകല്‍ മുഴുവന്‍ വിശ്രമത്തിലായിരുന്നു സ്വാമി. വൈകിട്ട് ആലപ്പുഴ സ്വദേശിയായ അയ്യപ്പന്‍ കാണാനെത്തി. കടമായിനല്‍കിയ 20ലക്ഷം രൂപ തിരികെ കിട്ടണമെന്നായിരുന്നു ആവശ്യം. രാത്രി പത്തരവരെ അയ്യപ്പനുമായി സ്വാമി സംസാരിച്ചിരുന്നു.

വീട്ടുകാര്‍ ഉറക്കമായപ്പോള്‍ കിടപ്പുമുറിയിലേക്ക് സ്വാമി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആപ്പിളുകളും പഴങ്ങളും കൂടയിലാക്കി സ്വാമിയുടെ മുറിയിലെത്തിച്ചിരുന്നു. ആപ്പിള്‍ മുറിക്കാന്‍ കത്തിയും കരുതി. ഈ കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തില്‍ ചേര്‍ത്തുവച്ച്, ഒന്നര വര്‍ഷമായുള്ള അകല്‍ച്ച അവസാനിപ്പിച്ച് തനിക്ക് വഴങ്ങാന്‍ സ്വാമി ആവശ്യപ്പെട്ടു. ഭയന്നുവിറച്ച പെണ്‍കുട്ടി ധൈര്യം സംഭരിച്ച് ശബ്ദമുണ്ടാക്കി സ്വാമിയുടെ ശ്രദ്ധതിരിച്ച് തന്ത്രത്തില്‍ കത്തി കൈക്കലാക്കി.

ജനനേന്ദ്രിയത്തില്‍ പിടിച്ച് കുറുകേ മുറിച്ചു. 30 സെന്റിമീറ്ററോളം നീളമുള്ള കത്തിയുടെ അഗ്രഭാഗം വളഞ്ഞതായിരുന്നതിനാല്‍ ജനനേന്ദ്രിയം കത്തിയില്‍ കൊളുത്തിവലിച്ച് പലഭാഗവും മുറിഞ്ഞു. എന്നാല്‍ ജനനേന്ദ്രിയം മുറിഞ്ഞിട്ടും സ്വാമി നിലവിളിച്ചില്ല. സ്വാമി വീണ്ടും ഉപദ്രവിക്കുമെന്ന് ഭയന്ന് പെണ്‍കുട്ടി അടുക്കളവാതില്‍ വഴി റോഡിലേക്ക് ഓടി. എ.ഡി.ജി.പി ബി. സന്ധ്യയുടെ വീടിനടുത്ത് എത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന മൊബൈലില്‍ നിന്ന് പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു.

100മീറ്റര്‍ അകലെ കണ്ണമ്മൂല പാലത്തിനടുത്ത് ഫൂട്ട് പട്രോള്‍ നടത്തുകയായിരുന്ന പൊലീസ് സംഘം വയര്‍ലെസിലൂടെ സന്ദേശം കേട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയുടെ അടുത്തെത്തി. എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ജീപ്പ് പട്രോള്‍ സംഘവും പിന്നാലെയെത്തി. വനിതാസെല്ലില്‍ നിന്ന് രണ്ട് പൊലീസുകാരെ എത്തിച്ച് പെണ്‍കുട്ടിയെ പേട്ട സ്റ്റേഷനിലേക്ക് മാറ്റി. എസ്.ഐ വിജയന്റെ സംഘമാണ് രക്തത്തില്‍ കുളിച്ചുകിടന്ന സ്വാമിയെ 12.15ഓടെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്.

പൊലീസെത്തിയിട്ടും മാതാപിതാക്കള്‍ വിവരമറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ തൊട്ടടുത്തെ മുറിയില്‍ ഉറക്കത്തിലായിരുന്നു സഹോദരന്‍. മാനസിക വിഭ്രാന്തിയുണ്ടായപ്പോള്‍ സ്വയം ജനനേന്ദ്രിയം മുറിച്ചതായാണ് സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞത്. പൊലീസിന് മൊഴിനല്‍കാന്‍ തയ്യാറായില്ല. പൊലീസ് വിരട്ടിയപ്പോള്‍, താന്‍ ഉറക്കത്തിലായപ്പോള്‍ വിരോധം കൊണ്ട് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതായി മൊഴിനല്‍കി.

ഞാന്‍ ഒരാളുടെ ലൈംഗിക അടിമയാകേണ്ട ആവശ്യമില്ല. കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ധൈര്യം സംഭരിച്ച് ഒറ്റ വലി വലിച്ചു. മുറിച്ചിട്ടും അയാള്‍ വിളിച്ചുകൂവിയില്ല. ദേഹം മുറിഞ്ഞില്ലെന്ന് അപ്പോള്‍ തോന്നി. ധൈര്യമില്ലായിരുന്നു, പുറത്തുചാടി ഓടി...' പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം സംരക്ഷിക്കാനുള്ള സമരത്തില്‍ പങ്കെടുക്കാന്‍ ആറുവര്‍ഷം മുന്‍പ് എത്തിയപ്പോഴാണ് സ്വാമി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി അടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്വാമിയുടെ കടുത്ത ഭക്തരായി മാറി. പെണ്‍കുട്ടിയുടെ പിതാവിന്റെ ഹൃദ്രോഗം ഭേദമായത് സ്വാമിയുടെ പൂജയുടെയും പ്രാര്‍ത്ഥനകളുടെയും ഫലമാണെന്നാണ് കുടുംബം വിശ്വസിച്ചത്. കുടുംബത്തിന്റെ വിശ്വാസം മുതലെടുത്ത സ്വാമി പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പലപ്പോഴായി 40ലക്ഷം രൂപ തട്ടിയെടുത്തു.

തിരുവനന്തപുരത്ത് വന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടിലാണ് തങ്ങാറുള്ളത്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പിതാവ് വിരമിച്ചപ്പോള്‍ കിട്ടിയ 32ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം തട്ടിയതിനു പുറമേ എംപ്ലോയീസ് സൊസൈറ്റിയില്‍ നിന്ന് 10ലക്ഷം വായ്പയെടുപ്പിച്ചു. രണ്ടുമാസം മുന്‍പ് വയനാട്ടില്‍ വസ്തു വാങ്ങാനായാണ് പത്തുലക്ഷം വാങ്ങിയത്. സ്വാമിക്ക് സഞ്ചരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടുത്തിടെ കാര്‍ വാങ്ങി നല്‍കി. പെണ്‍കുട്ടിയുടെ അമ്മയുടെ പേരിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല; ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ? ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീ  (3 minutes ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള; സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘനെതിരായ അന്വേഷണമാണ് നടക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (12 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 49 പേർ അറസ്റ്റിൽ; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നു  (21 minutes ago)

ജനല്‍ കട്ടിള ദേഹത്ത് വീണു ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം  (27 minutes ago)

ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക; അതിജീവിതകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു  (30 minutes ago)

രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്ന് പരാതിക്കാരി  (45 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്  (56 minutes ago)

കൊച്ചി ബിനാലെ സന്ദർശിച്ച് ഷിക്കാഗോ സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സംഘം...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...  (1 hour ago)

രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്  (1 hour ago)

വീട് പണിയ്ക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യൻ മൈലോമ കോൺഗ്രസിന് പ്രൗഢഗംഭീരമായ തുടക്കം  (1 hour ago)

ദുൽഖർ സൽമാനും കീർത്തി സുരേഷും സുഹാസിനിയും ഒന്നിക്കുന്ന ജോസ് ആലുക്കാസിൻ്റെ ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ കാമ്പെയ്‌ൻ  (2 hours ago)

ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ  (2 hours ago)

എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...  (2 hours ago)

Malayali Vartha Recommends