Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സംസ്ഥാനത്ത് ആദ്യമായി വനിതാ പോലീസ് ബറ്റാലിയന്‍

22 MAY 2017 09:18 AM IST
മലയാളി വാര്‍ത്ത

സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്ത് വനിതാ പൊലീസിന്റെ അംഗസംഖ്യ കൂട്ടുന്നു. ഇതിന്റെ ഭാഗമായി രൂപീകരിക്കുന്ന വനിതാ ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരും. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കുന്നത്. നിലവില്‍ കേരള പൊലീസില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കേവലം 6.4 ശതമാനം മാത്രമാണ്. ഇതാദ്യമായാണ് സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കുന്നത്.

തിരുവനന്തപുരത്തായിരിക്കും നിര്‍ദ്ദിഷ്ട വനിതാ പൊലീസ് ബറ്റാലിയന്റെ ആസ്ഥാനം. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് താല്ക്കാലിക ഓഫീസ് ആരംഭിച്ചിട്ടുണ്ട്. എസ് പി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ നിശാന്തിനിയെ പുതിയ ബറ്റാലിയന്റെ കമാണ്ടന്റായി നേരത്തെ നിയോഗിച്ചിരുന്നു. കമാണ്ടന്റിന്റെ നേതൃത്വത്തില്‍ 20 വനിതാ ഹവീല്‍ദാര്‍മാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു ആംമ്ഡ് എസ് ഐ, 10 ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവരും പ്രവര്‍ത്തിക്കും. ഇതിനുപുറമെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, ക്യാഷ്യര്‍/സ്‌റ്റോര്‍ അക്കൗണ്ടന്റ് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തര്‍ വീതവും, എട്ട് ക്ലര്‍ക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, 20 ക്യാമ്പ് ഫോളോവര്‍മാര്‍ എന്നിവരും ഈ ബറ്റാലിയനില്‍ ഉണ്ടാകും. ഇതിനായുള്ള 451 തസ്തികകളാണ് പുതുതായി സൃഷ്!ടിച്ചിട്ടുള്ളത്.

380 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളില്‍ 330 പേര്‍ക്ക്, നിലവിലുള്ള ഏഴ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് പിഎസ്!സി നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മെയ് 25 മുതല്‍ 31 വരെ തിരുവനന്തപുരം എസ്എപി പൊലീസ് ഹോസ്പിറ്റലില്‍ വച്ച് ഇവര്‍ക്കുള്ള മെഡിക്കല്‍ പരിശോധന നടക്കും. മെഡിക്കല്‍ പരിശോധനയ്!ക്കും പൊലീസ് വെരിഫിക്കേഷനും ശേഷം ഇവര്‍ക്കുള്ള പരിശീലനം ആരംഭിക്കും. ഒന്‍പതുമാസത്തെ പരിശീലനമാണ് ഇവര്‍ക്കു നല്‍കുക.

പുതുതായി നിയമിക്കപ്പെടുന്ന 30 വനിതാ പോലീസുകാര്‍ക്ക് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ മാതൃകയില്‍ പരിശീലനം നല്‍കി കമാന്‍ഡോ പ്ലറ്റൂണ്‍ രൂപീകരിക്കും. ഈ കമാന്‍ഡോ യൂണിറ്റ് നഗരഗ്രാമപ്രദേശങ്ങളില്‍ ഒരുപോലെ പ്രവര്‍ത്തിക്കും. പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പിങ്ക് ബീറ്റ്, പിങ്ക് പട്രോള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends