Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പേട്ടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത് !!

22 MAY 2017 11:45 AM IST
മലയാളി വാര്‍ത്ത

വീട്ടിലെത്തിയിരുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ (ശ്രീഹരി) മകളെ ലൈംഗീകമായി പീഡിപ്പിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി. അതേ സമയം നാല്‍പ്പത് ലക്ഷത്തോളം രൂപ കടമായി വാങ്ങിയിരുന്ന വിവരം പെണ്‍കുട്ടിയ്ക്ക് പിന്നാലെ അമ്മയും പോലീസിനോട് വെളിപ്പെടുത്തി. മാതാപിതാക്കളില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആദ്യം 30 ലക്ഷം രൂപയും പിന്നീട് സഹകരണസംഘത്തില്‍നിന്ന് വായ്പയെടുത്ത 10 ലക്ഷം രൂപയും വാങ്ങിയെന്നായിരുന്നു മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്.

അതേ സമയം അന്വേഷണവുമായി സ്വാമി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് പോലീസ് നിലപാട്. ഗംഗേശാനന്ദയെ ജൂണ്‍ മൂന്നുവരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ മജിസ്‌ട്രേറ്റ്  പൂര്‍ത്തിയാക്കിയത്. ഇയാളെ ആശുപത്രിയിലെ സെല്ലിലേക്കുമാറ്റി. ആശുപത്രിയില്‍ വച്ച് പൊലീസ് സ്വാമിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും കൃത്യമായി പറയുന്നില്ല.

ജനനേന്ദ്രീയം സ്വന്തമായി മുറിച്ചെന്നായിരുന്നു അവകാശ വാദം. പിന്നീട് അത് ഉറങ്ങിക്കിടന്നപ്പോള്‍ പെണ്‍കുട്ടി മുറിച്ചെന്നാക്കി. അതിന് ശേഷം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കണമോ എന്ന കാര്യത്തില്‍ പൊലീസ് തീരുമാനം എടുത്തിട്ടില്ല. പൊലീസിനോട് പറഞ്ഞിട്ടും കേസെടുത്തില്ലെന്ന വാദവുമായി സന്യാസി കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് പൊലീസ് കരുതലെടുക്കുന്നത്.

ഈ സാഹചര്യത്തില്‍ കൂടിയാണ് ഗംഗേശാനന്ദയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നത്.ഗംഗേശാനന്ദയെ കൂടുതല്‍ ചോദ്യംചെയ്യുമ്പോള്‍ അമ്മയ്ക്കെതിരേ കേസെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പേട്ട സ്വദേശിനിയായ 23-കാരി മുറിച്ചത്. കുട്ടിതന്നെ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനു ശേഷം  പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴി പൊലീസെടുത്തു. അപ്പോഴാണ് സ്വാമി സമ്പത്തികമായി വഞ്ചിച്ചുവെന്ന ആരോപണം പെണ്‍കുട്ടി ഉയര്‍ത്തുന്നത്.

വയനാട്ടില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണിതെന്നാണ് പറഞ്ഞത്. അതേസമയം, അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുമ്പോഴൊക്കെ ഗംഗേശാനന്ദ എത്തിച്ചിരുന്നു. സന്ന്യാസി സ്ഥലത്തില്ലെങ്കിലും മറ്റുചിലര്‍ വീട്ടില്‍ പണം കൊണ്ടുതരുമായിരുന്നു. രോഗബാധിതനായ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റുമായി വാങ്ങിയ കാറും ഗംഗേശാനന്ദ കൊണ്ടുപോയെന്ന് കുട്ടി മൊഴിനല്‍കി.

എന്നാല്‍, ആ വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വയനാട്ടില്‍ വര്‍ക്ക്ഷോപ്പിലാണെന്ന് ഗംഗേശാനന്ദ പൊലീസിനോട് പറഞ്ഞു. പണം തട്ടിയത് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കളില്‍നിന്ന് പരാതിലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ കേസെടുക്കുമെന്നും പേട്ട സിഐ സുരേഷ്‌കുമാര്‍ പറഞ്ഞു. ഗംഗേശാനന്ദ മറ്റെവിടെനിന്നെങ്കിലും പണം തട്ടിയെടുത്തതായി പരാതികളുണ്ടോയെന്നും പൊലീസ് അന്വഷിക്കുന്നുണ്ട്.

സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരേ കേസെടുത്തിട്ടില്ല. ബലാത്സംഗക്കേസുമായി ബന്ധപ്പെടുത്തിയാകും ഇതും അന്വേഷിക്കുക. വര്‍ഷങ്ങളായി ലൈംഗികചൂഷണം നടത്തിയ ഇയാളില്‍നിന്ന് രക്ഷപ്പെടാന്‍ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നായിരുന്നു യുവതി അന്വേഷണസംഘത്തോട് പറഞ്ഞത്. അതേസമയം ജനനേന്ദ്രിയം മുറിച്ചത് യുവതി തന്നെയാണെന്ന് ഗംഗേശാനന്ദ പൊലീസിന് മൊഴി നല്‍കി. അന്വേഷണ ചുമതല വഹിക്കുന്ന പേട്ട സിഐ എ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശനിയാഴ്ച രാത്രിയാണ് ഗംഗേശാനന്ദയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഗംഗേശാനന്ദ ഉത്തരം നല്‍കിയില്ല.

അടിയന്തര ശസ്ത്രക്രിയയിലൂടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഗംഗേശാനന്ദയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്നതിന് വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവം നടന്ന വീട് പരിശോധിച്ച പൊലീസ് ജനനേന്ദ്രിയം മുറിക്കാനുപയോഗിച്ച കത്തി കണ്ടെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയിലാണ് പീഡനശ്രമം നടന്നതും യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതും. യുവതിക്കെതിരെയും കേസെടുക്കേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ ഉപദേശം.

ഇക്കാര്യത്തില്‍ പൊലീസില്‍ ആശയക്കുഴപ്പം തുടരുന്നുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പീഡനം ആരംഭിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗംഗേശാനന്ദയ്ക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയയായ ശേഷം പെണ്‍കുട്ടി വനിതാ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഗംഗേശാനന്ദ യുവതിയുടെ അച്ഛനമ്മമാരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന ആരോപണവും ഉയരുന്നത്. മകളെ ലൈഗിംകമായി ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു അമ്മ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends