അപൂര്‍വ ഇനം പര്‍പ്പിള്‍ തവളയെ എരുമേലി റേഞ്ചില്‍ കണ്ടെത്തി

പശ്ചിമഘട്ട പര്‍വതനിരയില്‍ കാണുന്ന അപൂര്‍വ ഇനം പര്‍പ്പിള്‍ തവളയെ എരുമേലി റേഞ്ച് പരിധിയില്‍ വനത്തില്‍ കണ്ടെത്തി. നാസിക ബത്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്നാണ് ശാസ്ത്രീയനാമം. വനത്തില്‍നിന്ന് വീട്ടുമുറ്റത്തേക്കെത്തിയ തവളയെ വീട്ടുകാര്‍ വനംവകുപ്പിനു കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാവാം തവള നാട്ടിലിറങ്ങിയതെന്ന് വനപാലകര്‍ പറഞ്ഞു.
പിഗ്‌നോസ്എന്നും ഈ വര്‍ഗ്ഗത്തില്‍ പെട്ട തവളകള്‍ അറിയപ്പെടുന്നു. ചിതലുകളെ മുഖ്യാഹാരമാക്കുന്ന ഇവ മണ്ണിനടിയിലാണു മിക്കപ്പോഴും വസിക്കുക. പ്രത്യുല്‍പാദന സമയമായതിനാലാണു പുറത്തേക്കിറങ്ങിയത്.
https://www.facebook.com/Malayalivartha























