ശരീരത്ത് എത്ര വേദനയുണ്ടായാലും കടിച്ചമര്‍ത്താന്‍ കഴിവുള്ള സ്വാമി; സ്വാമിയുടെ ദൈവ ഭക്തികള്‍ ഇങ്ങനെ

കാവി ധരിച്ച സന്യാസി, ബ്രഹ്മചാരി, കളരി അഭ്യാസി, മതപ്രഭാഷകന്‍, ഹോട്ടല്‍ വ്യവസായി, കുട്ടികളില്‍ ആത്മീയ ചിന്തവളര്‍ത്തിയില്ലെങ്കില്‍ വഴിതെറ്റിപോകുമെന്ന് പ്രസംഗിച്ച് നടന്ന വ്യക്തി. കൈവയ്ക്കാത്ത മേഖലകള്‍ വിരളമാണ്, പെണ്‍കുട്ടിയുടെ കൈക്കരുത്തില്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട ഹരിസ്വാമിയെന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്ക്. കണ്ണില്‍ നോക്കി സംസാരിച്ചാല്‍ സ്വാമിയുടെ അനുയായിയാകുമത്രേ. അത്രയ്ക്ക് ആകര്‍ഷണതയാണ് ആ കണ്ണുകള്‍ക്കെന്ന് അടുത്തറിയാവുന്നവര്‍ പറയുന്നു. ശരീരം കീറിമുറിച്ചാലും വേദന കടിച്ചമര്‍ത്തും. ഒരു തുള്ളി കണ്ണുനീര്‍ വരില്ല.
22ാമത്തെ വയസില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി ശ്രീഹരി നാട്ടില്‍ നിന്ന് മുങ്ങി. പൊങ്ങിയത് ഹിമാലയത്തില്‍. നാല് വര്‍ഷം അവിടെ ധ്യാനവും യോഗയുമായി കഴിഞ്ഞുകൂടി. താന്ത്രിക വിദ്യകളും പഠിച്ചു. പിന്നീട് നാട്ടിലെത്തിയ ശ്രീഹരി എറണാകുളം കോലഞ്ചേരിയിലെ ദൈവസഹായം എന്ന കുടുംബ ഹോട്ടലില്‍ നിന്നാണ് സ്വാമിയിലേക്കുള്ള ആദ്യവഴി തുടങ്ങുന്നത്. നഗ്‌നപാദനായി വെള്ളമുണ്ടും മേല്‍മുണ്ടും ധരിച്ച് നാട്ടിലൂടെ ബുള്ളറ്റില്‍പായും. കോട്ടയെത്തെ ഒരു ആശ്രമത്തില്‍ നിന്നാണ് താന്ത്രികവിദ്യകള്‍ കൂടുതല്‍ പഠിച്ചത്. ദീര്‍ഘകാലത്തെ കളരി അഭ്യാസത്തിലൂടെ ലഭിച്ച മെയ് വഴക്കം കായികമായും സ്വാമിയെ അപരാജിതനാക്കി. എതിര്‍ക്കാന്‍ വരുന്നവരെ ചൂണ്ടുമര്‍മ്മം കൊണ്ടും നേരിടും.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചട്ടമ്പിസ്വാമിയുടെ സമാധിയായ കൊല്ലം പന്മനയിലെ ആശ്രമത്തിലെത്തുന്നത്. അവിടെവെച്ച് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ചു. കണ്ണമ്മൂലയിലെ ചട്ടമ്പി സ്മാരക പ്രക്ഷോഭമാണ് ഹരിസ്വാമിയെ പ്രശ്‌സതനാക്കിയത്. ഇതോടെ ഹൈന്ദവസംഘടനകള്‍ക്ക് പ്രിയങ്കരനായി. അക്കാലത്താണ് കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ കുടുംബവുമായി കൂടുതലടുത്തത്. ഹൈന്ദവവേദികളിലെ പ്രധാന പ്രഭാഷകനായി സ്വാമി വളര്‍ന്നു
ശരീരത്ത് എത്ര വേദനയുണ്ടായാലും കടിച്ചമര്‍ത്താനുള്ള കഴിവ് സ്വാമിക്കുണ്ട്. ജനനേന്ദ്രിയം വേര്‍പ്പെട്ട് രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലും ബോധം നഷ്ടപ്പെടാതെ ഒന്ന് ഉറക്കെ നിലവിളിക്കാതെ സ്വമി വേദന കടിച്ചമര്‍ത്തി. ഒരിക്കല്‍ പന്മന ആശ്രമത്തില്‍ നിന്ന് ബൊളേറോ കാര്‍ ഓടിച്ചുപൊകുമ്പോള്‍ ഉണ്ടായ അപടകത്തില്‍ ഒരു കൈ ഒടിഞ്ഞുതൂങ്ങി. വാഹനം മറ്റേ കൈ കൊണ്ട് ഓടിച്ച് ആശ്രമത്തിലെത്തി സ്വയം ചികിത്സിച്ചു. പൊട്ടിയ എല്ല് പിടിച്ചിട്ട് എണ്ണയൊഴിച്ച് മുളങ്കമ്പുകള്‍ ചേര്‍ത്ത് വച്ച് കെട്ടി കൈ പഴയ രീതിയിലാക്കി.
അച്ഛന്റെ സ്ഥാനത്തായിരുന്നു പെണ്‍കുട്ടിക്ക് ശ്രീഹരി. അതാണ് പിന്നീട് ഇയാള്‍ മുതലെടുത്തതും. കുട്ടിക്കാലം മുതലേ അച്ഛനമ്മമാര്‍ ഈശ്വരസ്ഥാനത്ത് കൊണ്ട്‌നടന്ന വ്യക്തി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്താണ് സ്വാമി പെണ്‍കുട്ടിയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചത്. തെറ്റ് ചെയ്താല്‍ ശാസിച്ചും ഈശ്വരചിന്ത നല്‍കിയും സ്വാമി പെണ്‍കുട്ടിക്ക് വഴികാട്ടിയായി.
ഭക്തിയുടെ പേരില്‍ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറവരെ സ്വാമി കുഴിച്ചെടുത്തിരുന്നു. പെണ്‍കുട്ടി ഋതുമതിയായ ശേഷമാണ് സ്വാമിക്ക് പെണ്‍കുട്ടിയുടേമേല്‍ കാമചിന്ത വളര്‍ന്നത്. ഗുരുസ്ഥാനിയായ വ്യക്തിയില്‍ നിന്ന് അരുതാത്തതുണ്ടായപ്പോഴെല്ലാം അവള്‍ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അമ്മ അത് ചെവിക്കൊണ്ടില്ല.സ്വാമിയില്‍ ഉണ്ടായിരുന്ന അമിതമായ ഭക്തിയാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാവാന്‍കാരണം.
https://www.facebook.com/Malayalivartha

























