വിവാഹത്തിനായി നാട്ടിലേക്ക് പോയ യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

മസ്‌കത്തില്‍ നിന്നു വിവാഹത്തിനായി നാട്ടിലേയ്ക്ക് പോയ മലപ്പുറം താനൂര്‍ സ്വദേശി ബൈജു ഹൃദയാഘാതം മൂലം നിര്യാതനായി. ഒമാനിലെ ബിദിയയില്‍ കെട്ടിടനിര്‍മാണ കമ്പനിയില്‍ സിവില്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. 29 വയസായിരുന്നു. ഒന്നര മാസം മുന്‍പ് വിവാഹ ആവശ്യത്തിനായി നാട്ടിലേക്കു പോയതായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു വിവാഹം.
https://www.facebook.com/Malayalivartha























