Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തേന്‍കെണിയില്‍ കുടുങ്ങിയ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

29 MAY 2017 12:10 PM IST
മലയാളി വാര്‍ത്ത

ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തക നല്‍കി പരാതിയില്‍ മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടു. മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയില്‍ വച്ച് ശശീന്ദ്രന്‍ മോശമായി സംസാരിച്ചെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. പെണ്‍കുട്ടിയുടെ മൊഴി ആദ്യ ഘട്ടത്തില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.


യുവതിയുടെ പരാതിലെയും മൊഴിയിലെയും പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

കഴിഞ്ഞ നവംബര്‍ പതിനൊന്നിനാണ് താന്‍ മന്ത്രിയായിരുന്ന ശശീന്ദ്രനെ ആദ്യം കാണുന്നതെന്നാണു യുവതി പരാതിയില്‍ പറയുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായിരുന്നു ഇത്. പറഞ്ഞ സമയത്തു മന്ത്രിയെ കാണാന്‍ പോകാന്‍ കഴിഞ്ഞില്ല.തുടര്‍ന്നു എപ്പോഴാണു വരുന്നതെന്നു ചോദിച്ചു മന്ത്രി നിരന്തരം വിളിച്ചു. ഒടുവില്‍ വൈകിട്ട് മന്ത്രിമന്ദിരത്തില്‍ ചെല്ലാന്‍ പറഞ്ഞു. മുകളിലെ മുറിയിലേക്ക് ഒറ്റയ്ക്ക് ചെല്ലാനാണു മന്ത്രി മന്ദിരത്തില്‍ എത്തിയപ്പോള്‍ തന്നോടാവശ്യപ്പെട്ടത്. അവിടെ കസേരയില്‍ ഇരുന്നു കാലുകള്‍ ടീപ്പോയില്‍ കയറ്റിവച്ചിരിക്കുന്ന മന്ത്രിയെയാണു കണ്ടത്. തന്നോട് അഭിമുഖമായി ഇരിക്കാനാണു മന്ത്രി അപ്പോള്‍ പറഞ്ഞത്.

വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ല മന്ത്രി സംസാരിച്ചത്. താന്‍ സുന്ദരിയാണെന്നും എത്രവയസുണ്ടെന്നുമാണു ചോദിച്ചത്. ഇരുപത്തൊമ്പതു വയസുണ്ടെന്നു പറഞ്ഞപ്പോള്‍ ഇനി വരുന്ന ദിവസങ്ങളില്‍ വിദേശയാത്ര പോവുകയാണെന്നും തന്റെ കൂടെ വരുന്നോ എന്നും ചോദിച്ചു. ശ്രീലങ്കയിലേക്കാണു പോകുന്നതെന്നും അവിടത്തെ സ്ത്രീകളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമൊരുക്കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ താന്‍ കേരളത്തിലെ സ്ത്രീകള്‍ ബസ് യാത്രയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാനാണു വന്നതെന്നായിരുന്നു യുവതിയുടെ മറുപടി.

അതൊക്കെ അവിടെ നില്‍ക്കട്ടേയെന്നായിരുന്നു ശശീന്ദ്രന്‍ മന്ത്രി പറഞ്ഞത്. എന്റെ കുടുംബം പുറത്തുപോയിരിക്കുകയാണ്. സുന്ദരിക്കുട്ടി ചോദിക്കുന്നത് എന്തും ഞാന്‍ ചെയ്തു തരും. എന്നിട്ട് അദ്ദേഹം എന്റെ അടുത്ത് വരികയും എന്റെ തോളില്‍ കൈവച്ച് ഇനി പറയൂ എന്നും പറഞ്ഞു. ഞാന്‍ പരിഭ്രമിച്ച് ഞാന്‍ പോക്കോട്ടെ എന്ന് ചോദിച്ചു. നിന്റെ ജീവിതമാകെ മാറി മറിയാന്‍ പോകുകയാണെന്നും നിനക്ക് നല്ല സമയം വരികയാണെന്നുമായിരുന്നു അപ്പോള്‍ മന്ത്രിയുടെ മറുപടി.

സര്‍ക്കാര്‍ ഉദ്യോഗം തരപ്പെടുത്തി തരാമെന്നും പേഴ്‌സണല്‍ റൂമിലേക്ക് ഇരിക്കാനും പറഞ്ഞു. ഒന്ന് കെട്ടിപിടിച്ച് ചുംബിച്ചോട്ടെ എന്നും ചോദിച്ചു. മുണ്ടഴിച്ച് ജനനേന്ദ്രിയം കാണിച്ചു. ഇറങ്ങി ഓടി സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. പരിഭ്രമിച്ച തന്നെ പിന്നീട് വിളിച്ച് കാണിച്ചത് ശരിയല്ലെന്നും ചാനലിലെ ജോലി നഷ്ടമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം താന്‍ ചാനല്‍ മേധാവിയെ അറിയിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കണമെന്നും പറഞ്ഞു.

എന്നാല്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയാല്‍ പേരും മറ്റും പത്രത്തില്‍ അടിച്ചു വരുമെന്നും ഇനിയും വിളിക്കുകയാണെങ്കില്‍ നമുക്ക് നോക്കാമെന്നും ചാനല്‍ മേധാവി പറഞ്ഞു. ഇതോടെ മാനസികമായി തളര്‍ന്നു. എന്റെ മാനസിക വിഷമം തീര്‍ക്കാന്‍ മന്ത്രിയെ വീണ്ടും വിളിച്ചു. സാറിനെ പിതൃതുല്യനായാണു കണ്ടെതെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു. അപ്പോള്‍ മന്ത്രി ക്ഷമ ചോദിക്കുകയും എന്തു വേണമെങ്കിലും ചെയ്തു തരാമെന്നും അറിയിച്ചു. ഇതില്‍ വിശ്വസിച്ച് താന്‍ ജോലിയില്‍ മുഴുകി.

പിന്നീടും ശശീന്ദ്രന്‍ വിളി തുടങ്ങി. രാത്രിയിലും വെളുപ്പാന്‍കാലവും വിളിച്ച് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചു. വിദേശത്തേക്ക് ടൂറിനും ക്ഷണിച്ചു. ലൈംഗികച്ചുവയുള്ള സംഭാഷണം തുടര്‍ന്നു. അപ്പോള്‍ വീണ്ടും ചാനല്‍ മേധവിയോട് പരാതി പറഞ്ഞു. അദ്ദേഹമാണു സഹപ്രവര്‍ത്തകനായ ജയചന്ദ്രനോട് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഫോണ്‍ സംഭാഷണം കൈമാറുകയും ചെയ്തു. ഈ വിഷയം മംഗളം ചാനല്‍ സംപ്രേഷണം ചെയ്തപ്പോള്‍ താന്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യാമെന്ന് മേധാവിയോട് പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (26 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (53 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends