പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ വിമുക്തഭടന്‍ പിടിയില്‍

മിലിട്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ വിമുക്തഭടന്‍ പൊലീസ് പിടിയിലായി. വര്‍ഷങ്ങളായി തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി ക്രൈ ബ്രാഞ്ച് അന്വേഷിച്ചുവന്ന കൊട്ടാരക്കര സ്വദേശി സന്തോഷാണ് (50) പിടിയിലായത്. മിലിട്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം യുവാക്കളില്‍ നിന്ന് ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി.
ഇയാളുടെ ജോലിതട്ടിപ്പിനിരയായ മൂന്നുയുവാക്കളുടെ പിതാക്കന്മാര്‍ ആത്മഹത്യചെയ്ത സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. നെയ്യാര്‍ ഡാം സ്വദേശിയായ ഒരു യുവാവിനെ ജോലി തട്ടിപ്പിനിരയാക്കിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ തിരുവനന്തപുരം സിറ്റി റൂറല്‍ ഷാഡോ പൊലീസ് ടീമും നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
വ്യാജ പേരുകളിലാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. പ്‌ളസ് ടു പാസായ യുവാക്കളെ സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സമീപിക്കുന്ന ഇയാള്‍ ഇവരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയശേഷം റിക്രൂട്ട് മെന്റിനെന്ന വ്യാജേന സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ കൊണ്ടുപോകുകയും അവിടെ വച്ച് ബാക്കി പണം കരസ്ഥമാക്കി ആഴ്ചകള്‍ക്ക് ശേഷം വ്യാജ നിയമന ഉത്തരവ് നല്‍കുകയുമായിരുന്നു രീതി. തട്ടിപ്പിനുശേഷം മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി ബംഗളുരുവിലെ ഫ്‌ലാറ്റിലും ആഡംബര ഹോട്ടലുകളിലുമായി കഴിയുന്ന ഇയാള്‍ക്കെതിരെ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള ഒരു സംഘം യുവാക്കള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി െ്രെകംബ്രാഞ്ച് അന്വേഷണം തുടര്‍ന്നുവരികയാണ്.
തട്ടിപ്പ് നടത്തിയ പണം ആഡംബര ജീവിതത്തിനുപയോഗിക്കുകയും പല സ്ഥലങ്ങളിലും വസ്തുവകകളും ഫ്‌ലാറ്റുകളും സമ്പാദിക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു. നഗരത്തിലെ ഒരു കേന്ദ്രത്തില്‍ തട്ടിപ്പിനായി ഇയാള്‍ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് മഫ്തിയിലെത്തിയാണ് ഇയാളെ കുടുക്കിയത്. പിടിയിലായ ഇയാളെ നെടുമങ്ങാട് ഡിവൈ.എസ്.പി ബിജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























