സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കണമെന്ന് കേന്ദ്രത്തോട് കോടിയേരി

പൊതുമാപ്പ് അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജൂണ്‍ 27നാണ് പൊതുമാപ്പിന്റെ അവസാന ദിവസം.
സൗദിയില്‍ വിസാകാലാവധിയുടെയും, പലനിലയിലുള്ള യാത്രാ രേഖകളുടെ അഭാവത്താലും, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളാലും സൗദിയില്‍ തുടരാനാകാത്ത നിരവധി ആളുകളുണ്ട്. ഇതില്‍തന്നെ ഔട്ട്പാസ്സ് ലഭ്യമായവരും ലഭ്യമായിട്ടില്ലാത്തവരുമുണ്ട്. അവരില്‍ പലര്‍ക്കും തിരികെ നാട്ടിലെത്തുന്നതിന് ആവശ്യമായ സാമ്പത്തികശേഷി ഇല്ലാത്തവരാണ്. ഇതില്‍ ചിലര്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങള്‍ ഇല്ലാതെതന്നെ നാട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കില്ല. അങ്ങനെയുള്ളവരെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കോടിയേരി ചൂണ്ടികാട്ടി.
സൗദിയുടെ പലഭാഗങ്ങളിലും ദുരിതജീവിതം നയിക്കുന്ന പ്രവാസികളായ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും. ജൂണ്‍ 27നു മുന്‍പ് ഈ വിഷയത്തില്‍ കേന്ദ്രഗവണ്‍മെന്റ്ഇടപെട്ട് ആവശ്യമായ സൗകര്യങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കി അവരെ നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ എടുക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























