കാമുകിക്കു നല്കിയ പൈസ തിരിച്ചു ചോദിച്ചതിന് ഭര്‍ത്താവിനെ തല്ലാന്‍ അനിയന്‍ കൂട്ടുകാര്‍ക്കൊപ്പം രാത്രി വീട്ടിലെത്തി; പിന്നെ സംഭവിച്ചത്

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സഹോദരനെ കുത്തിക്കൊന്ന കേസില്‍ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേ മങ്കുഴി പാക്ക്കണ്ടത്തില്‍ അജീഷിനെ (28) കൊലപ്പെടുത്തിയ കേസിലാണ് സഹോദരി പുള്ളിക്കണക്ക് ശ്രേയാ ഭവനില്‍ പ്രശാന്തിന്റെ ഭാര്യ അഞ്ജുവിനെ(24) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പുള്ളിക്കണക്കിലെ പ്രശാന്തിന്റെ വീട്ടില്‍ വെച്ചായിരുന്നും സംഭവം. അജീഷുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ വീട് നിര്‍മ്മാണത്തിനായി അഞ്ജു മൂന്നര വര്‍ഷം മുന്‍പ് ഒന്നര ലക്ഷം രൂപ കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതും കൊലപാതകത്തില്‍ കലാശിക്കാനും കാരണമായത്.
അജീഷുമായി അടുപ്പമുള്ള യുവതിക്ക് വീട് പണിയാനായി അഞ്ജു മൂന്നര വര്‍ഷം മുന്‍പ് ഒന്നരലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പലതവണ ചോദിച്ചിട്ടും യുവതി അഞ്ജുവിന് പണം തിരികെ കൊടുത്തിരുന്നില്ല. അഞ്ജുവിന്റെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ പ്രശാന്ത് പണം ആവശ്യപ്പെട്ട് യുവതിയെ കണ്ടിരുന്നു.
പണം തിരികെ നല്‍കാത്തതിനെ ചൊല്ലി പ്രശാന്തും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പണത്തിന്റെ പേരില്‍ പ്രശാന്ത് തന്നെ ശല്യം ചെയ്യുന്നതായി യുവതി അജീഷിനെ അറിയിക്കുകയും ചെയ്തിരുന്നു. തന്റെ അടുപ്പക്കാരിയായ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്യാനായാണ് അജീഷ് കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തിയത്.ഇവിടെവെച്ച് പ്രശാന്തും അജീഷും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.
വാക്ക് തര്‍ക്കത്തിന് ശേഷം മടങ്ങിയ അജീഷ് സുഹൃത്തിനെയും കൂട്ടി വീണ്ടും സഹോദരിയുടെ വീട്ടിലെത്തി. വടിവാളുമായി വന്ന അജീഷിനെ കണ്ട് അഞ്ജു ഭര്‍ത്താവിനെ മുറിക്കുള്ളിലാക്കി വാതിലില്‍ തടസം നിന്നു. വീട്ടിലെത്തിയ അജീഷ് തടസം നിന്ന അഞ്ജുവിനെ മര്‍ദ്ദിച്ചു. അജീഷിന്റെ മര്‍ദ്ദനം തുടരുന്നതിനിടെ ഭര്‍ത്താവ് വിദേശത്ത് നിന്നും കൊണ്ടുവന്ന കറിക്കത്തി കൈയില്‍ കിട്ടിയ അഞ്ജു ഇതുപയോഗിച്ചാണ് സഹോദരനെ കുത്തിയത്. പുറത്ത് മാരകമായി പരിക്കേറ്റ അജീഷിനെ ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയിലെത്തിച്ചെങ്കിലും അജീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ അഞ്ജുവും ഭര്‍ത്താവ് പ്രശാന്തും പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ച ശേഷം ആശുപത്രിയില്‍ ചികിത്സ തേടി. താലൂക്ക് ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയ ശേഷമാണ് പോലീസ് അഞ്ജുവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കൊല്ലപ്പെട്ട അജീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് അറിയിച്ചത്.
https://www.facebook.com/Malayalivartha

























